ന്യൂഡൽഹി: വാരാണസി വിമാനത്താവളത്തിൽ നിന്നും 45 ലക്ഷം രൂപയുടെ സ്വർണം കഴിഞ്ഞ ദിവസം പിടികൂടി. യുഎഇയിൽ നിന്നും മടങ്ങിയെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. സ്വർണം ഉരുക്കി ചെറിയ സഞ്ചിക്കുള്ളിലാക്കി വിഗ്ഗിനടിയിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
ഷാർജയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ എത്തിയ ഇയാളിൽ നിന്ന് 32.97ലക്ഷം വില വരുന്ന 646ഗ്രാം സ്വർണമാണ് പൊലീസ് കണ്ടെത്തിയത്. ഇതേ വിമാനത്തിലെ മറ്റൊരു യാത്രക്കാരനിൽ നിന്നും 12.14ലക്ഷം വിലമതിക്കുന്ന 238.2 ഗ്രാം സ്വർണവും കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് ബോക്സിന്റെ പാളികൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.