വിലകുറഞ്ഞ ലാപ്ടോപ്പുമായി ജിയോ, ഇനി കളിമാറും, സംഭവം ഇങ്ങനെ

0
364

കുറഞ്ഞ വിലയുള്ള ലാപ്ടോപ്പ് പുറത്തിറക്കാന്‍ റിലയന്‍സ് ജിയോ ആലോചിക്കുന്നു എന്ന വാര്‍ത്ത ഏറെക്കാലമായി പ്രചരിക്കുന്നതാണ്. ജിയോബുക്ക് എന്നാണ് റിലയന്‍സ് ഇതിനെ വിളിക്കുക എന്നാണ് സജീവമായ അഭ്യൂഹം. ഈ വര്‍ഷം ആദ്യം ജിയോഫോണ്‍ നെക്സ്റ്റ് സ്മാര്‍ട്ട്ഫോണിനൊപ്പം ജിയോബുക്ക് ലാപ്ടോപ്പും ലോഞ്ച് ചെയ്യപ്പെടുമെന്ന ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ജിയോബുക്കിനെക്കുറിച്ചുള്ള സംസാരം ഊഹാപോഹങ്ങള്‍ മാത്രമായി തുടരുകയും കമ്പനി അത് ലോഞ്ച് ചെയ്യാതിരിക്കുകയും ചെയ്തതിനാല്‍ പ്രതീക്ഷകള്‍ തെറ്റി.

കുറച്ച് നാളുകള്‍ക്ക് മുന്‍പ്, ഗീക്ക്‌ബെഞ്ച് ബെഞ്ച്മാര്‍ക്കിംഗ് ഡാറ്റാബേസ് പ്രകാരം കമ്പനി പ്രസ്തുത ലാപ്ടോപ്പിന്റെ പ്രകടനം പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഗീക്ക്‌ബെഞ്ച് ലിസ്റ്റിംഗില്‍ നിന്ന് പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച്, NB1112MM എന്ന മോഡല്‍ നമ്പര്‍ ഉള്ള ജിയോബുക്ക് കമ്പനി പരീക്ഷിച്ചു, കൂടാതെ നോട്ട്ബുക്കിന്റെ ചില സവിശേഷതകളും വെളിപ്പെടുത്തി. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ (ബിഐഎസ്) ഡാറ്റാബേസില്‍ കുറച്ച് കാലം മുമ്പ് ലാപ്ടോപ്പ് വ്യത്യസ്ത മോഡല്‍ നമ്പറുകളോടെ കണ്ടെത്തിയതിനാല്‍ ഊഹാപോഹങ്ങള്‍ വീണ്ടും സജീവമായി.

ഇപ്പോള്‍ 91മൊബൈൽസ് പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം. റിലയൻസ് ജിയോയുടെ ലാപ്‌ടോപ്പിന് 400830078 എന്ന ഉൽപന്ന ഐഡി ഉണ്ടെന്നും വിൻഡോസ് 10 ഔട്ട്-ഓഫ്-ദി-ബോക്‌സ് ആയിരിക്കും ഇതിൽ പ്രവർത്തിക്കുക എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ലാപ്‌ടോപ്പിൽ ലൈസൻസുള്ള വിൻഡോസ് ലഭിക്കുമെന്നതിനാൽ ഇത് വിൻഡോസ് 11 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും സാധിക്കും. ജിയോഫോൺ നെക്സ്റ്റിൽ ചെയ്തതുപോലെ ചെലവ് കുറയ്ക്കുന്നതിനു ജിയോബുക്കിനൊപ്പം വിൻഡോസ് 10-ന്റെ ഏതെങ്കിലും തരത്തിലുള്ള ഫോർക്ക് ചെയ്ത പതിപ്പായിരിക്കും ജിയോ നൽകുക. ഇന്റൽ അല്ലെങ്കിൽ എംഎംഡി എന്നിവയിൽ നിന്നുള്ള x86 പ്രോസസറുകളുടെ സ്ഥാനത്ത് എആർഎം പ്രോസസറാകാനും സാധ്യതയുണ്ട്.കമ്പനിയുടെ പേര് എംഡോർ ഡിജിറ്റൽ ടെക്നോളജി കോ ലിമിറ്റഡ് എന്നാണ് ലിസ്‌റ്റിങ് കാണിക്കുന്നത്. ലാപ്‌ടോപ്പുകൾക്കായി ജിയോ ഒരു മൂന്നാം കക്ഷി നിർമാതാവുമായി കരാറിലേർപ്പെട്ടിട്ടുണ്ടെങ്കിലും അത് ജിയോ ബ്രാൻഡിങ്ങിൽ തന്നെയാകും വിൽക്കുക.

നേരത്തെ വന്ന വിവരങ്ങള്‍ പ്രകാരം മീഡിയാടെക്ക് എംറ്റി6788 ചിപ്സെറ്റും 2ജിബി റാമും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിചിത്രമെന്നു പറയട്ടെ, ടെസ്റ്റിംഗ് സമയത്ത് ഉപകരണം ആന്‍ഡ്രോയിഡ് 11-ലാണ് പ്രവര്‍ത്തിച്ചത്. പ്രകടനത്തിന്റെ കാര്യത്തില്‍, ലാപ്ടോപ്പ് സിംഗിള്‍-കോര്‍ ടെസ്റ്റില്‍ യഥാക്രമം 1178 പോയിന്റും മള്‍ട്ടി-കോര്‍ ടെസ്റ്റില്‍ 4246 പോയിന്റും സ്‌കോര്‍ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

മുന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോബുക്കിന് ഒരു എച്ച്ഡി ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു, എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ എച്ച്ഡി ഡിസ്‌പ്ലേയുടെ കൃത്യമായ അളവുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുന്നതില്‍ നിന്ന് വിട്ടുനിന്നു. കാര്യക്ഷമമായ 4ജി കണക്റ്റിവിറ്റിക്കായി സ്നാപ്ഡ്രാഗണ്‍ എക്‌സ്12 മോഡമുമായി സംയോജിപ്പിച്ചേക്കാവുന്ന സ്നാപ്ഡ്രാഗണ്‍ 665 എസ്ഒസി ആണ് ലാപ്ടോപ്പിന് ഊര്‍ജം നല്‍കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

ജിയോബുക്കിന്റെ സവിശേഷതകളെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ലാപ്ടോപ്പിന്റെ യഥാര്‍ത്ഥ സവിശേഷതകള്‍ എന്തായിരിക്കുമെന്ന് വ്യക്തമല്ല. എന്നിരുന്നാലും, ജിയോബുക്ക് അതിന്റെ താങ്ങാനാവുന്ന വിലയും നല്ല നിലവാരമുള്ള സവിശേഷതകളും കൊണ്ട് വിപണിയെ പിടിച്ചുകുലുക്കുമെന്ന് വ്യക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here