ഉപ്പള: മംഗൽപാടി പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കുമേതിരേ പ്രതിഷേധവുമായി എസ്.ഡി.പി.ഐ രംഗത്ത്. മാലിന്യപ്രശ്നം നാട്ടിൽ വലിയ ചർച്ചയായിട്ടും പഞ്ചായത്ത് ഭരണസമിതി വിഷയത്തിൽ ഇടപെടാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഭരണസമിതിയുടെ ഈ ധാർഷ്ട്യത്തിനെതിരേ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും എസ്.ഡി.പി.ഐ മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പൊതു ഇടങ്ങളിലെ മാലിന്യക്കൂമ്പാരം സംഭരിക്കാനും ശാസ്ത്രീയമായി സംസ്കരിക്കാനുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളുക.
ഭരണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അഴിമതിയും അവസാനിപ്പിക്കുക.
പഞ്ചായത്തിന്റെ കീഴിലുള്ള മാലിന്യ പ്ലാന്റ് കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കുക എന്നി ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 22 രാവിലെ 10:30 മണിക്ക് മംഗൽപ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് എസ്.ഡി.പി.ഐ പ്രതിഷേധ മാർച്ച് നടത്തും.
എസ്.ഡി.പി.ഐ മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് ഇംത്യാസ് ഉപ്പള, ജന. സെക്രട്ടറി നാസിഫ്, ബി.കെ. ഇബ്രാഹീം, സിദ്ധീഖുൽ അക്ബർ, കബീർ ഉപ്പള ഗേറ്റ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.