മദ്രസയിൽ കയറി അധ്യാപകരെ മർദിക്കുകയും ഫർണിച്ചർ അടിച്ചുതകർത്തതായും പരാതി

0
476

ബോവിക്കാനം: മദ്രസയിൽ കയറി അധ്യാപകരെ മർദിക്കുകയും ഫർണിച്ചർ അടിച്ചുതകർത്തതായും പരാതി. ആലൂരിനടുത്ത മളിക്കാൽ മദ്രസയിലെ അധ്യാപകരായ ഷാഹുൽഹമീദ് ദാരിമി (36), അഹമ്മദ് മൗലവി (52), ഷക്കീർ (27) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഏഴോടെയാണ് അക്രമം നടന്നത്. പരിക്കേറ്റ മൂവരെയും ചെങ്കള സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മദ്രസയിൽവെച്ച് ഞായറാഴ്ച രാവിലെ അധ്യാപകൻ വിദ്യാർഥിയെ അടിച്ചിരുന്നതായി പരാാതിയുണ്ട്. ഇതു സംബന്ധിച്ച പ്രശ്‌നം പരിഹരിക്കുന്നതിനായുള്ള കമ്മിറ്റി അംഗങ്ങളുടെയും അധ്യാപകരുടെയും യോഗം നടക്കുന്നതിനിടെയാണ് അക്രമം നടന്നത്. മദ്രസയിലെ മേശയും കസേരയും അടിച്ചുതകർത്തു. സംഭവത്തിൽ വിദ്യാനഗർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here