മകന്‍റെ അന്വേഷണം അവസാനിച്ചു; അച്ഛന്റെ പഴയ കടം വിട്ടേണ്ട ആളെ കണ്ടെത്തി; പക്ഷേ…

0
341

തിരുവനന്തപുരം∙ പിതാവിന്‍റെ 35 വര്‍ഷം മുൻപത്തെ കടംവീട്ടാനുള്ള മകന്‍റെ അന്വേഷണത്തിന് അവസാനം. പിതാവിന് കടംനല്‍കിയ സുഹൃത്തിനെ തിരിച്ചറിഞ്ഞെങ്കിലും അദ്ദേഹം ഒന്നരവര്‍ഷം മുൻപ് മരിച്ചെന്നറിഞ്ഞതിലെ വിഷമത്തിലാണ് തിരുവനന്തപുരം പെരുമാതുറ സ്വദേശി നാസര്‍. പിതാവിന്റെ സുഹൃത്തിനെ കണ്ടെത്തുന്നതിനായി ഒരാഴ്ച മുൻപ് നാസര്‍ പത്രപ്പരസ്യം നല്‍കിയിരുന്നു.

കഴിഞ്ഞ മാസം 31നാണ് പിതാവ് അബ്ദുല്ലയുടെ സുഹൃത്തിനെ അന്വേഷിച്ച് നാസര്‍ പത്രപ്പരസ്യം നല്‍കുന്നത്. പരസ്യം കണ്ട് നിരവധി പേരെത്തിയെങ്കിലും അബ്ദുല്ലയുടെ പ്രിയസുഹൃത്ത് ലൂഷ്യസ് അപ്പോഴും കാണാമറയത്ത് തുടര്‍ന്നു‌. ലൂയിസ് എന്ന പേരു വച്ചായിരുന്നു അന്വേഷണത്തിന്റെ തുടക്കം. പിന്നീട് ലൂയിസ് ലൂഷ്യസ് ആയി, കൊല്ലം പരവൂര്‍ സ്വദേശിയാണെന്നും കണ്ടെത്തി.

father-debt-nasar

ലൂഷ്യസ് മരിച്ചെങ്കിലും കുടുംബം ഇപ്പോഴും പരവൂരിലുണ്ട്. അബ്ദുല്ലയുെടയും ലൂഷ്യസിന്റെയും സുഹൃത്തായ ശാസ്തവട്ടം സ്വദേശി അബ്ദുള്‍ റഷീദാണ് പരസ്യം കണ്ട് എത്തുന്ന ആളുകളുടെ പഴയ ചിത്രങ്ങള്‍ വച്ച് തിരിച്ചറിഞ്ഞിരുന്നത്. എത്തിയവരിലൊന്നും സുഹൃത്ത് ഇല്ലെന്നറി‍ഞ്ഞതോടെ കൊല്ലത്തെ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ വഴി അന്വേഷണം ആരംഭിച്ചു. ഒടുവില്‍ ലൂഷ്യസിന്റെ അനുജന്‍ ബേബിയെയും കുടുംബത്തെയും കണ്ടെത്തി.

louish-debt
ലൂഷ്യസ്

1978ല്‍ ഗള്‍ഫിലെത്തി ജോലി കണ്ടെത്താന്‍ അലഞ്ഞ അബ്ദുല്ലയ്ക്ക് പണം നല്‍കി സഹായിച്ചത് ലൂഷ്യസായിരുന്നു. അന്ന് നല്‍കിയ വലിയ തുക ഇന്ന് ചെറുതാണ്. എന്നാല്‍ ഇന്നത്തെ മൂല്യമനുസരിച്ച് കടംവീട്ടാന്‍ നാസര്‍ തയാറാണ്. കോവിഡ് ബാധിച്ച അനുജന്റെ ക്വാറന്റീന്‍ കഴിഞ്ഞാലുടന്‍ പണം കൈമാറും. അബ്ദുല്ലയും ലൂഷ്യസും ഇപ്പോഴില്ലെങ്കിലും സ്നേഹത്തിന്‍റെയും കടപ്പാടിന്‍റെയും ഓര്‍മപ്പെടുത്തലായി അവരുടെ കുടുംബങ്ങള്‍ ഇനി ഒന്നിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here