മംഗൽപാടി പഞ്ചായത്ത് ഓഫീസിന്‍റെ ഗേറ്റ് തകർത്തു; എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസ്

0
293

ഉപ്പള: (mediavisionnews.in) പ്രതിഷേധ മാർച്ചിനിടെ മംഗൽപാടി പഞ്ചായത്ത് ഓഫീസിന്‍റെ ഗേറ്റ് തകർത്തതിന് 11 എസ്ഡിപിഐ പ്രവർത്തകർക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. അഷ്‌റഫ് ബഡാജെ, ഹമീദ് ഹൊസങ്കടി, ഇംതിയാസ് ഹിദായത്ത്‌ ബസാർ, സലീം ബൈദല, മുസ്തഫ, കബീർ, ഷാഫി, കാലാന്തർ ഷാഫി, താജുദ്ദീൻ, സിറാജ്, അഷ്റഫ് എന്നിവർക്കെതിരെയാണ് കേസ്

മംഗൽപ്പാടി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കുക, അഴിമതി ഭരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് എസ്ഡിപിഐ പ്രവർത്തകർ മാർച്ച് നടത്തിയത്. പഞ്ചായത്ത് ഓഫീസിലെ ഗേറ്റ് തകർത്തതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here