ബിഹാറിൽ ഗോമാംസം കഴിച്ചെന്ന് ആരോപിച്ച് മു​സ്ലീം യു​വാ​വി​നെ തല്ലിക്കൊന്നു; പി​ന്നി​ൽ ഗോരക്ഷക സംഘം

0
394

പട്ന: ഗോമാംസം കഴിച്ചുവെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ ഗോരക്ഷക സംഘം തല്ലിക്കൊന്നു. സമസ്തിപുരിലെ ജനതാദൾ (യു) പ്രാദേശിക നേതാവു കൂടിയായ മുഹമ്മദ് ഖലീൽ ആലം (34) ആണ് ആൾക്കൂട്ട കൊലയ്ക്ക് ഇരയായത്. ഖലീലിന്റെ കത്തിക്കരിഞ്ഞ മൃതദേഹം നദിക്കരയിൽ നിന്നു പൊലീസ് കണ്ടെടുത്തു.

ഖലീലിനെ കാണാനില്ലെന്നു കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകി 4 ദിവസത്തിനു ശേഷമാണു മൃതദേഹം കണ്ടെത്തിയത്. പരാതി നൽകിയ ശേഷം ഖലീലിന്റെ ഫോണിൽ നിന്നു ചിലർ വീട്ടുകാരെ വിളിച്ചു ഖലീലിനെ മോചിപ്പിക്കുന്നതിനായി പണം ആവശ്യപ്പെട്ടതായും പറയുന്നു.

മു​ഹ​മ്മ​ദി​നെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്നു​ണ്ട്. എ​വി​ടെ വ​ച്ചാ​ണ് പ​ശു​ക്ക​ളെ ക​ശാ​പ്പ് ചെ​യ്ത​തെ​ന്നും ഇ​റ​ച്ചി വി​റ്റ​വ​രു​ടെ പേ​രു​ക​ള്‍ പ​റ​യ​ണ​മെ​ന്നും അ​ക്ര​മി സം​ഘം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് വീ​ഡി​യോ​യി​ലു​ണ്ട്. ജീ​വി​ത​ത്തി​ല്‍ എ​ത്ര​ത്തോ​ളം ബീ​ഫ് ക​ഴി​ച്ചി​ട്ടു​ണ്ടെ​ന്നും കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കാ​റു​ണ്ടോ​യെ​ന്നും സം​ഘം ചോ​ദി​ക്കു​ന്നു​ണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here