ഫാത്തിമ തഹ്‌ലിയയുടെ പേരില്‍ ഇമെയില്‍ ഉണ്ടാക്കി ലീഗ് നേതാവിനെതിരെ വ്യാജ ആരോപണം; പരാതി നല്‍കുമെന്ന് തഹ്‌ലിയ

0
218

കോഴിക്കോട്: തന്റെ പേരില്‍ വ്യാജ ആരോപണം നടത്തിയതില്‍ പരാതി നല്‍കുമെന്ന് എം.എസ്.എഫ് മുന്‍ ദേശിയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ.

തഹ്‌ലിയയുടെ വ്യാജ ഇമെയില്‍ ഉണ്ടാക്കി മാധ്യമസ്ഥാപനങ്ങള്‍ക്ക് അയച്ചുകൊടുത്ത് ആരോപണം ഉന്നയിക്കുകയായിരുന്നു. തഹ്‌ലിയ തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

‘എന്റെ ഇമെയില്‍ ഐ.ഡിയോട് സാമ്യമുള്ള വ്യാജ ഐ.ഡി ഉണ്ടാക്കി അതില്‍ നിന്നും എന്റെ പേര് വെച്ച് ലീഗ് നേതാവിനെതിരെ വ്യാജമായ ആരോപണം ഉള്‍കൊള്ളുന്ന മെയില്‍ പല മാധ്യമ സ്ഥാപനങ്ങള്‍ക്കും അയച്ചിരിക്കുന്നു.

അത്തരമൊരു മെയിലുമായി എനിക്ക് യാതൊരു ബന്ധവുമില്ല. മാധ്യമ സുഹൃത്തുക്കള്‍ തെറ്റിദ്ധരിക്കാതിരിക്കുമല്ലോ. വ്യാജ ഐ.ഡി സൃഷ്ടിച്ചതിന് എതിരെ പൊലീസില്‍ പരാതി നല്‍കും,’ തഹ്‌ലിയ പറഞ്ഞു.

എം.എസ്.എഫ്- ഹരിത വിഷയത്തില്‍ മുന്‍ ഹരിത നേതാക്കളെ പിന്തുണച്ചതിനാണ് ഫാത്തിമ തഹ്ലിയയെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

ഹരിത വിവാദത്തില്‍ ഫാത്തിമ തഹ്‌ലിയ നടത്തിയത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് ലീഗ് പറഞ്ഞിരുന്നു. എന്നാല്‍ ഹിജാബ് വിഷയത്തിലടക്കം ലീഗിന്റെ പ്രതിനിധിയായിയി തഹ്‌ലിയ ചാനല്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here