‘പുഷ്പ’ കണ്ട് രണ്ടരക്കോടിയോളം വിലവരുന്ന രക്തചന്ദനം കടത്തി; ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

0
335

ബംഗളൂരു: അല്ലു അർജുൻ നായകനായ തെലുങ്ക് ചിത്രം ‘പുഷ്പ’ കണ്ട് പ്രചോദനം ഉൾക്കൊണ്ട് രക്തചന്ദനം കടത്താൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശിയായ ട്രക്ക് ഡ്രൈവർ യാസിൻ ഇനയിത്തുള്ളയാണ് ചന്ദനം കടത്തുന്നതിനിടെ പിടിയിലായത്. കർണാടകയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് പോകും വഴിയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

പുഷ്പയുടെ സംഭാഷണങ്ങളും ഗാനങ്ങളും വളരെയധികം ശ്രദ്ധനേടിയിരുന്നു. സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും ഉൾപ്പെടെ നിരവധിപേരാണ് സമൂഹ മാദ്ധ്യമങ്ങളിൽ പുഷ്പയുടെ ഡയലോഗുകളും പാട്ടുകളും ഉള്ള വീഡിയോകൾ പോസ്റ്റ് ചെയ്തത്. ചിത്രത്തിൽ അല്ലു അർജുൻ ചന്ദനം കടത്തുന്നുണ്ട്. ഈ ദൃശ്യങ്ങളിൽ പ്രചോദനം ഉൾക്കൊണ്ടാണ് യാസിൻ ചന്ദനം കടത്തിയത്. ആദ്യം ട്രക്കിൽ രക്തചന്ദനം കയറ്റി ശേഷം അതിനു മുകളിൽ പഴങ്ങളും പച്ചക്കറി നിറച്ച പെട്ടികളും അടുക്കി.വാഹനത്തിൽ കൊവിഡ് അവശ്യ ഉൽപ്പന്നങ്ങൾ എന്ന സ്റ്റിക്കറും ഒട്ടിച്ചിരുന്നു.

പൊലീസിനെ വെട്ടിച്ച് കർണാടക അതിർത്തി കടന്നെങ്കിലും മഹാരാഷ്ട്ര പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. 2.45 കോടി രൂപ വിലമതിക്കുന്ന ചന്ദനത്തടി ട്രക്കിൽ നിന്നും കണ്ടെത്തി. യാസിന്റെ പിന്നിലെ ശൃംഖലയെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here