ദുബൈ മ്യൂസിയം ഓഫ്​ ഫ്യൂചർ തുറക്കുന്നു; 22-02-22ന്​

0
232

ദുബൈ: അൽഭുതപ്പെടുത്തുന്ന അംബരചുംബികളും ശിൽപ ഭംഗിയാർന്ന നിർമിതികളാലും ലോകത്തിന്​ മുന്നിൽ തലയുയർത്തി നിൽക്കുന്ന ദുബൈയുടെ കിരീടത്തിലേക്ക്​ ഒരു പൊൻതൂവൽ കൂടി. നിർമാണം പൂർത്തിയാകുന്ന എമിറേറ്റിലെ സുപ്രധാന ലാൻഡ്​മാർക്കായ ‘മ്യൂസിയം ഓഫ്​ ഫ്യൂചറാ’ണ്​ പുതുതായി ലോകത്തിന്​ തുറന്നുകൊടുക്കുന്ന നിർമിതി.

ഫെബ്രുവരി 22നാണ്​ യു.എ.ഇയിലെ തന്നെ ഏറ്റവും തിരക്കേറിയ ​ഹൈവേയായ ശൈഖ്​ സായിദ്​ റോഡിന്​ സമീപം, എമിറേറ്റ്​സ്​ ടവറിന്​​ അടുത്തായി സ്ഥിതി ചെയ്യുന്ന മ്യൂസിയം ഉദ്​ഘാടനം ചെയ്യപ്പെടുന്നത്​. ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം എന്നു ​വിശേഷിപ്പിച്ച്​ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ ട്വിറ്ററിലൂടെ തുറക്കുന്ന വിവരം പുറത്തുവിട്ടത്​. 2022 യു.എ.ഇയെ സംബന്ധിച്ച്​ സുപ്രധാനമായ ഒരു വർഷമായിരിക്കുമെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here