ട്രാഫിക് ബോധവൽക്കരണം നടത്തി എൻഎസ്എസ്

0
252

വിദ്യാനഗർ: കാസർഗോഡ് ഗവ.കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ്സ് 02 & 03 യുടെ നേതൃത്വത്തിൽ എൻഎസ്എസ് വോളണ്ടിയേഴ്സിനായി ട്രാഫിക് ബോധവൽക്കരണം നടത്തി. വാഹനാപകടങ്ങളും അതിനെപ്പറ്റിയുള്ള ബോധവും കുറഞ്ഞു വരുന്ന ഈ സാഹചര്യത്തിൽ ഏറെ ഫലപ്രദമായ ഒരു ക്ലാസ്സ്‌ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അരുൺ രാജ് എ. അവർകൾ കൈകാര്യം ചെയ്തു. പരിപാടിയിൽ പ്രോഗ്രാം ഓഫീസറായ ആസിഫ് ഇക്ബാൽ കാക്കശേരിയും, സുജാത. എസ്. അവർകളും സാന്നിധ്യം അറിയിച്ചു. വളണ്ടിയേഴ്സ് തങ്ങളുടെ സംശയങ്ങൾ ചോദിക്കുകയും മികച്ച രീതിയിൽ ഈ വിഷയത്തെ സംബന്ധിച്ച് ബോധവാന്മാർ ആവുകയും ചെയ്തു. വോളന്റീർ സെക്രട്ടറിമാരായ സേതുലക്ഷ്മി. വി എസ്, അഭിജിത്ത് വി. എസ്, ശ്രേയസ് സി. എസ്, ആതിര. കെ, ചിത്ര. ടി, ലധിഷ് എം, എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here