കോവിഡ് അവലോകന യോഗം ഇന്ന്; ഞായറാഴ്ച നിയന്ത്രണം പിൻവലിച്ചേക്കും

0
207

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കോവിഡ് അവലോകന യോഗം ഇന്നു വൈകിട്ടു ചേരും. കോവിഡ് വ്യാപനത്തോത് കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ വേണോ എന്നതു ചർച്ചയാകും. നിയന്ത്രണത്തിനായി പല കാറ്റഗറികളിലായി ജില്ലകളെ തിരിച്ചിരിക്കുന്ന പട്ടികയിലും വ്യത്യാസം ഉണ്ടായേക്കും. ഞായറാഴ്ച നിയന്ത്രണം പിൻവലിക്കാനും സാധ്യതയുണ്ട്.

കോവിഡ് സംബന്ധിച്ച തരംതിരിവിൽ നിലവിൽ ഒരു ജില്ലയും സി കാറ്റഗറിയിൽ ഇല്ലാത്തതിനാൽ തിയറ്ററുകൾക്കു പ്രവർത്തിക്കാൻ തടസ്സമില്ലെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സി കാറ്റഗറി ജില്ലകളിൽ തിയറ്ററുകൾ അടച്ചിടാനുള്ള സർക്കാർ ഉത്തരവിനെതിരെ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് നൽകിയ ഹർജിയിലാണ് ഇക്കാര്യം അറിയിച്ചത്. ബാർ ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും ഇല്ലാത്ത നിയന്ത്രണമാണു തിയറ്ററുകൾക്ക് ഉള്ളതെന്ന് ഹർജിക്കാർ ആരോപിച്ചു. മറുപടി ഉൾപ്പെടുത്തി സർക്കാർ സത്യവാങ്മൂലം നൽകണമെന്നു കോടതി നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here