കാസർകോട് അണങ്കൂരിൽ പൊലീസിന് നേരെ ആക്രമണം

0
269

കാസർകോട്: കാസർകോട് അണങ്കൂരിൽ പൊലീസിന് നേരെ ആക്രമണം. ബാറിൽ മദ്യപിച്ച് ബഹളം വെച്ച ആലൂർ സ്വദേശി മുന്ന എന്ന മുനീറാണ് പൊലീസിനെ ആക്രമിച്ചത്. കാസർകോഡ് ടൗൺ എസ് ഐ വിഷ്ണു പ്രസാദ്, ഡ്രെവർമാരായ സജിത്ത്, സനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബാബുരാജ് എന്നിവർക്ക് പരുക്കേറ്റു.

നിരവധി കേസുകളിൽ പ്രതിയാണ് മുനീർ. ബാറിൽ വെച്ച് മദ്യപിച്ച് ബഹളം വെക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിനെ ഇയാൾ അക്രമിക്കുകയായിരുന്നു. കാർ തകർത്ത് കാറിന്റെ വൈപ്പർ ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ച മുനീറിനെ ബലം പ്രയോഗിച്ചാണ് പൊലീസ് കീഴടക്കിയത്. പരിക്കേറ്റ പൊലീസുകാർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും, പൊലീസുകാരെ അക്രമിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here