‘ഒന്നും സംഭവിക്കുന്നില്ലെന്ന് നടിക്കാന്‍ കഴിയില്ല; റഷ്യക്കെതിരേ ഫുട്‌ബോള്‍ കളിക്കില്ലെന്ന് പോളണ്ട്

0
246

വാര്‍സോ: യുക്രൈനെതിരെ യുദ്ധം തുടരുന്ന റഷ്യക്കെതിരേ വന്‍ പ്രതിഷേധമാണ് കായികലോകത്ത് നടക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനല്‍ വേദി റഷ്യയില്‍ നിന്ന് പാരിസിലേക്ക് യുവേഫ മാറ്റിയതിന് പിന്നാലെ റഷ്യക്കെതിരേ തങ്ങളുടെ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പോളണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍.

മാര്‍ച്ച് 24-ന് മോസ്‌ക്കോയിലാണ് റഷ്യയും പോളണ്ടും തമ്മിലുള്ള യോഗ്യതാ മത്സരം. ‘വെറും വാക്കുകള്‍ പറയാനില്ല. ഇപ്പോള്‍ പ്രവര്‍ത്തിക്കാനുള്ള സമയമാണ്. യുക്രൈനെതിരേ റഷ്യയുടെ ആക്രമണം രൂക്ഷമായതിനാല്‍ പോളണ്ട് ടീം റഷ്യക്കെതിരേ പ്ലേ ഓഫ് മത്സരം കളിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അതാണ് ശരിയായ തീരുമാനം.’ പോളണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ തലവന്‍ സെസരി കുലേസ ട്വീറ്റ് ചെയ്തു.

അസോസിയേഷന്റെ തീരുമാനത്തെ പിന്തുണച്ച് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും രംഗത്തെത്തി. ‘ഇത് ശരിയായ തീരുമാനമാണ്. ഈ സാഹചര്യത്തില്‍ റഷ്യയുമായി ഒരു മത്സരം കിളിക്കുന്നത് എനിക്ക് സങ്കല്‍പിക്കാന്‍ കഴിയില്ല. റഷ്യന്‍ ഫുട്‌ബോള്‍ കളിക്കാരും ആരാധകരും ഇതിന് ഉത്തരവാദികളല്ല. പക്ഷേ ഒന്നും സംഭവിക്കുന്നില്ലെന്ന് നടിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.’-ലെവന്‍ഡോവ്‌സ്‌കി ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here