മാസ്‌ക് ധരിക്കുന്നത് ഇന്ന് വലിയ ബുദ്ധിമുട്ടുള്ള പണിയെന്നുമല്ല. എന്നാൽ ഒരു ശിവസേന പ്രവർത്തകൻ മാസ്‌ക് ധരിക്കാൻ കഷ്ടപ്പെടുന്നത് കാണുമ്പോൾ ഇതത്ര എളുപ്പമുള്ള പരിപാടിയല്ലെന്ന് നമുക്ക് മനസിലാവും.
ശിവസേന റാലിക്കിടെ മാസ്‌ക് ധരിക്കാൻ പാടുപെടുന്ന ശിവസേന പ്രവർത്തകന്റെ വീഡിയോ സമൂഹ മാധ്യമം ഏറ്റെടുത്തിരിക്കുകയാണ്.
तब्बल २ मिनिटे आणि १२ सेकंदाच्या अथक परिश्रमानंतर पठ्ठ्या मास्क घालण्यात कसाबसा यशस्वी झालाय(डेस्कच्या डाव्या बाजूचा) 😷🤣🤣🤣🤣@faijalkhantroll @prash_dhumal pic.twitter.com/ycGu8R0Rcy
— Sachin (@SachinP_1801) February 24, 2022
രാജു ശ്രീവാസ്തവയെ പിന്തുണച്ച് ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗറിലെ ദുമാരിയഗഞ്ചിലുള്ള ഗവൺമെന്റ് ഗേൾസ് ഇന്റർ കോളേജിൽ ഫെബ്രുവരി 24 ന് ശിവസേനയുടെ റാലി നടക്കുകയായിരുന്നു.
ശിവസേന എംപിയായ ധൈര്യഷിൽ മാനെ സ്റ്റേജിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് തൊട്ടടുത്ത് നിന്ന പ്രവർത്തകൻ മാസ്‌ക് ധരിക്കാൻ ബുദ്ധിമുട്ടുന്നത്. തെറ്റായ രീതിയിൽ മൂന്ന് തവണ അദ്ദേഹം മാസ്‌ക് ധരിച്ചു നോക്കി.
രണ്ട് മിനിറ്റിലേറെ നേരം മാസ്‌ക് ധരിക്കാൻ പാടുപെട്ടു. എന്നിട്ടും ഫലമുണ്ടാില്ല. അവസാനം മാസ്‌ക് ശരിയായി ധരിക്കാൻ വേദിയിൽ നിൽക്കുന്ന മറ്റൊരാളോട് സഹായം തേടേണ്ടതായി വന്നു.
‘നിങ്ങളുടെ ജീവിതത്തിലെ പോരാട്ടങ്ങൾ മുഖംമൂടി ധരിക്കുന്നതിനേക്കാൾ എളുപ്പമാവട്ടെ’ എന്ന് വീഡിയോയ്ക്ക് താഴെ ഒരാൾ കമെന്റ് ചെയ്തു. ‘എനിക്ക് വീഡിയോയിലേക്ക് പോയി ഇദ്ദേഹത്തെ സഹായിക്കണം’ എന്ന് മറ്റൊരാൾ കമെന്റ് ചെയ്തു. ഇത്തരത്തിൽ രസകരമായ നിരവധി കമെന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്.