ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ വിദ്യാര്‍ഥികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ഉടുപ്പി സര്‍ക്കാര്‍ പിയു കോളജിലെ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കാന്‍ കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പോലീസിന് നിര്‍ദേശം നല്‍കി. ബിജെപി എം.എല്‍.എ രഘുപതി ഭട്ട് ഇക്കാര്യം ന്യൂസ് 18നോട് സ്ഥിരീകരിച്ചിട്ടുണ്ട്.
പെൺകുട്ടികൾ ഏതെങ്കിലും പ്രത്യേക മീറ്റിംഗുകളില്‍ പങ്കെടുത്തിരുന്നോ എന്ന് അന്വേഷിക്കും, അവരുടെ കോൾ റെക്കോർഡുകളും മറ്റും പരിശോധനയക്ക് വിധേയമാക്കുമെന്നും എംഎൽഎ പറഞ്ഞു. ഏതെങ്കിലും അന്താരാഷ്ട്ര അല്ലെങ്കിൽ തീവ്രവാദ സംഘടനകളുമായി പെൺകുട്ടികള്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കേണ്ടത് പ്രധാനപ്പെട്ടതാണെന്നും രഘുപതി ഭട്ട് പറഞ്ഞു.
ഹിജാബ് വിവാദത്തിന് രാഷ്ടീയ മുഖം വന്നതോടെ ഹര്‍ജി പരിഗണിക്കുന്ന കര്‍ണാടക ഹൈക്കോടതിയിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ. ചൊവ്വാഴ്ചയാണ് ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉടുപ്പി പിയു കോളേജിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കുന്നത്.
Karnataka: Students wearing hijab allowed entry into the campus of Government PU College, Kundapura today but they will be seated in separate classrooms. Latest visuals from the campus. pic.twitter.com/rEE8HfVzR1
— ANI (@ANI) February 7, 2022