സ്വർണവില താഴേക്ക്, ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് 480 രൂപ കുറഞ്ഞു

0
229

കൊച്ചി: സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. കഴിഞ്ഞദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് തിരികെ എത്തിയ സ്വര്‍ണവില വീണ്ടും താഴ്ന്നു. ഇന്ന് 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,000ല്‍ താഴെ എത്തി. 36,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപ കുറഞ്ഞു. 4620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

യുക്രൈന്‍ യുദ്ധഭീതിയില്‍ അയവു വന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമേ അമേരിക്കയിലെ പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള ഘടകങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് വിലയിരുത്തുന്നത്.

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം

ശനിയാഴ്ച പവന് 800 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,440 രൂപയില്‍ എത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ഒറ്റ ദിവസം ഇത്രയും വില കൂടുന്നത്.തുടര്‍ന്ന് കഴിഞ്ഞ ദിവസം 400 രൂപ കുറഞ്ഞ സ്വര്‍ണവില  ചൊവ്വാഴ്ച വീണ്ടും തിരിച്ചുകയറിയാണ് ഉയര്‍ന്ന നിലവാരം തിരിച്ചുപിടിച്ചത്. ഇന്ന് വില കുറഞ്ഞ് വീണ്ടും 37,000ല്‍ താഴെ എത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here