സഊദിയിൽ എയർപോർട്ടിന് നേരെ ഹൂതി ആക്രമണം, 16 പേർക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം

0
266

റിയാദ്: സഊദിയുടെ യമൻ അതിർത്തി പ്രദേശമായ ജിസാനിലെ കിംഗ് അബ്ദുല്ല എയർപോർട്ടിനു നേരെയുണ്ടായ ഹൂത്തി ഡ്രോണാക്രമണത്തിൽ 16 പേർക്ക് പരിക്ക് ഏറ്റു. ഇതിൽ 3 പേരുടെ നില ഗുരുതരമാണ്. ആക്രമണ സജ്ജമായെത്തിയ ഡ്രോൺ സഖ്യ സേന തകർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തകർത്ത ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് യാത്രക്കാർ ഉൾപ്പെടെ 16 പേർക്ക് പരിക്കേറ്റത്. പരിക്കേറ്റവർ മുഴുവൻ സാധാരണക്കാരാണ്. യമനിലെ സൻആ എയർപോർട്ടിൽ നിന്നാണു ജിസാനു നേരെ ആക്രമണം ഉണ്ടായത്.

ജിസാനിലെ അൽ മബ്ഊജ് ഗ്രാമത്തിന് നേരെ ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായും അവ തകർന്നു വീണതായും സഖ്യ സേന നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിൽ ആളപായമോ നാശ നഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല. സൻആ വിമാനത്താവളത്തില്‍ നിന്നു തന്നെയാണ് ഈ ആക്രമണവും ഉണ്ടായത്. ഇതിന് തൊട്ടു പിന്നാലെയാണ് എയർപോർട്ടിന് നേരെ നടന്ന ആക്രമണം പുറത്ത് വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here