രാസമുക്ത ഭക്ഷ്യോത്പ്പന്നങ്ങളുമായി ഗ്രാമരാജ്യം കുമ്പളയിൽ പ്രവർത്തനം തുടങ്ങും

0
191

കുമ്പള: വിഷമുക്തമായ അടുക്കള, രാസവിമുക്തമായ ഭക്ഷ്യപദാർത്ഥങ്ങൾ ഓരോ വീടുകളിലും ഉണ്ടായിരിക്കണമെന്ന ഉദ്ദേശത്തോടെ ആരംഭിക്കുന്ന ഗ്രാമരാജ്യം എന്ന സ്ഥാപനത്തിൻ്റെ കേരളത്തിലെ ആദ്യ ഫ്രാഞ്ചൈസി ഫെബ്രുവരി 10 ന് കുമ്പളയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കുമ്പള പൊലിസ് സ്റ്റേഷൻ റോഡിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.മായമില്ലാത്ത ഭക്ഷ്യ ഉൽപ്പന്നങ്ങൾ തദ്ദേശീയമായി ഉത്പാദിപ്പിക്കുകയും അത് ജനങ്ങൾക്ക് എത്തിക്കുകയെന്നതുമാണ് പ്രധാന ലക്ഷ്യം.
അരി,പഞ്ചസാര,പരിപ്പുകൾ കൂടാതെ ജൈവവളങ്ങളും ഫ്ലോർ ക്ലീനിങ് ഉൽപ്പന്നങ്ങളും ലഭ്യമാക്കും.

എ.കെ.എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറ യൂസഫ് അധ്യക്ഷയാകും. വാർത്താ സമ്മേളനത്തിൽ
എം.ഗുരുമൂർത്തി ,കെ.ഉമേശ് നായ്ക്ക്, കെ.മുരളീധര യാദവ് എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here