പുതിയ കേന്ദ്ര ബജറ്റ് പ്രകാരം മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും. മൊബൈലിലെ ക്യാമറ, ചാര്‍ജറുകള്‍ എന്നിവയ്ക്ക് തീരുവ കുറയ്ക്കും.
വജ്രത്തിന്‍റെ കസ്റ്റംസ് ഡ്യൂട്ടി അഞ്ച് ശതമാനമായി കുറച്ചു. വജ്രം, രത്നം, ആഭരണത്തില്‍ ഉപയോഗിക്കുന്ന കല്ലുകള്‍ എന്നിവയ്ക്ക് വില കുറയും. അതേസമയം കുടകള്‍ക്ക് വില കൂടും.
Customs duty on cut & polished diamonds, gems to be reduced to 5%: Finance Minister Nirmala Sitharaman#Budget2022 pic.twitter.com/66eL5r8deo
— ANI (@ANI) February 1, 2022
അതേസമയം ആദായ നികുതി സ്ലാബുകൾ പഴയത് പോലെ തുടരും. പുതിയ ഇളവുകളില്ലെന്ന് ധനമന്ത്രി അറിയിച്ചു. ആദായ നികുതി തിരിച്ചടവ് പരിഷ്‌കരിക്കും. അധിക ആദായം നികുതി അടച്ച് ക്രമപ്പെടുത്താൻ രണ്ട് വർഷം അനുവദിക്കും. വെർച്വൽ, ഡിജിറ്റൽ സ്വത്തുകളുടെ കൈമാറ്റത്തിലെ ആദായത്തിന് 30 ശതമാനം നികുതി ഏർപ്പെടുത്തും.
സ്റ്റാർട്പ്പുകളുടെ ആദായ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി 2023 വരെ നീട്ടി. കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് എൻ.പി.എസ് നിക്ഷേപങ്ങൾക്ക് 14 ശതമാനം വരെ നികുതി ഇളവ് നൽകും. സഹകരണ സംഘങ്ങളുടെ മിനിമം നികുതി 15 ശതമാനമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ജി.എസ്.ടി വരുമാനം വർധിച്ചതായും മന്ത്രി വ്യക്തമാക്കി. ജനുവരിയിൽ മാത്രം 1.4 ലക്ഷം കോടി നേടാനായി. കോവിഡ് കാലത്ത് ഇത് മികച്ച നേട്ടമാണെന്നും ധനമന്ത്രി പറഞ്ഞു.