ഫുട്ബാൾ ഗ്രൗണ്ടിലെ വൈരികളെ ഒന്നിപ്പിച്ച് റഷ്യൻ യുദ്ധം, പ്രീമിയർ ലീഗ് ഫുട്ബാളിനിടെ കെട്ടിപ്പിടിച്ച് കരയുന്ന യുക്രെയിൻ താരങ്ങൾ ആരാധകരുടെ കണ്ണ് നനയിപ്പിക്കുന്നു (വീഡിയോ)

0
300

മാഞ്ചസ്റ്റർ: ഇന്നലെ മാഞ്ചസ്റ്റർ സിറ്റിയും എവർട്ടണും തമ്മിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ആരാധകരുടെ കണ്ണ് നനയിപ്പിച്ച് യുക്രെയിൻ താരങ്ങളായ ഒലക്സാന്ദർ സിഞ്ചെക്കോയും വിതാലി മൈക്കലെങ്കോയും. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിക്കുന്ന സിഞ്ചെക്കോ മത്സരം തുടങ്ങുന്നതിന് മുമ്പ് തന്റെ എതിരാളിയായ വിതാലിയെ ഗ്രൗണ്ടിൽ വച്ച് കെട്ടിപിടിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇരു താരങ്ങളും യുക്രെയിൻ യുദ്ധത്തിനെതിരെ ശക്തമായി രംഗത്ത് വരികയും തങ്ങളുടെ മാതൃരാജ്യത്തിന് വേണ്ടി ശബ്ദമുയർത്തുകയും ചെയ്തവരാണ്. കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്റിന് നരകതുല്ല്യമായ മരണം ആശംസിച്ച് സിഞ്ചെങ്കോ ഇട്ട ഇൻസ്റ്റാഗ്രാം സ്റ്റോറി സമൂഹമാദ്ധ്യമം പിന്നീട് പിൻവലിച്ചിരുന്നു.

മത്സരത്തിൽ ഇരുടീമുകളും യുക്രെയിൻ ജനതയ്ക്ക് പിന്തുണയുമായാണ് എത്തിയത്. ‘നോ വാർ’ (യുദ്ധം വേണ്ട) എന്നെഴുതിയ ആം ബാൻഡുമായി മാഞ്ചസ്റ്റർ സിറ്റി കളത്തിലിറങ്ങിയപ്പോൾ യുക്രെയിൻ പതാകയും പിടിച്ചാണ് എവർട്ടൺ മത്സരത്തിന് എത്തിയത്. യുക്രെയിന് നീതി ലഭിക്കുന്നതിന് വേണ്ടി ഇരു ടീമുകളും ഒരുമിച്ച് കളത്തിലെത്തിയത് സിഞ്ചെങ്കോയേയും വികാരാധീനനാക്കി. മുൻ യുക്രെയിൻ ഫുട്ബാൾ ക്യാപ്ടൻ കൂടിയായ സിഞ്ചെങ്കോ കരച്ചിലടക്കാൻ പാടുപ്പെടുന്ന ദൃശ്യങ്ങൾ ടെലിവിഷനിൽ കാണിക്കുന്നുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here