പട്ടിണിയാണ്, ജീവിക്കാന്‍ മാര്‍ഗമില്ല, ജയിലിലടച്ച് ‘രക്ഷിക്കണം’; ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയുമായി പ്രതി

0
301

ജാമ്യം റദ്ദാക്കി ജയിലിലടക്കമെന്നാവശ്യപ്പെട്ടു കോടനാട് എസ്റ്റേറ്റ് കവര്‍ച്ചാ–കൊലപാതക കേസിലെ മലയാളിയായ പ്രതി കോടതിയില്‍. രണ്ടാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ വളയാര്‍ മനോജാണു കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജീവിക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ ജയിലിലേക്ക് അയക്കണമെന്നാണ് ആവശ്യം. ജയലളിതയുടെ അവധിക്കാല വസതിയായിരുന്ന കോടനാട് എസ്റ്റേറ്റില്‍ അതിക്രമിച്ചു കയറി സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്ത സംഘത്തെ നയിച്ചിരുന്നതില്‍ ഒരാളാണു മനോജ്.

പ്രതിയുടെ അപേക്ഷ കണ്ടു ഞെട്ടിയിരിക്കുകയാണു ഊട്ടി ജില്ലാ കോടതി. ജാമ്യം റദ്ദാക്കി തന്നെ ജയിലിലേക്കു തിരികെ അയക്കണമെന്നാണു ക്വട്ടേഷന്‍ സംഘാംഗമായ വാളയാര്‍ മനോജ് അഭ്യര്‍ഥിച്ചിരിക്കുന്നത്. തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജെ.ജയലളിതയുടെ അവധിക്കാല വസതി ആക്രമിച്ചു സുരക്ഷാ ജീവനക്കരനെ കൊന്ന കേസിലെ രണ്ടാം പ്രതിയാണു മനോജ്. പാലക്കാട് സ്വദേശിയായ മനോജ് നവംബർ 25 മുതൽ ജാമ്യത്തിലാണ്.

എന്നാൽ ഊട്ടി വിട്ടു പോകാന്‍ പാടില്ല. എല്ലാ തിങ്കളാഴ്ചയും കോടതിയിലെത്തി റജിസ്റ്ററിൽ ഒപ്പിടമെന്നുമാണു വ്യവസ്ഥ. കൊടനാട് കേസിലെ പ്രതിയാണു താനെന്ന് പരസ്യമായതിനാല്‍ താമസസ്ഥലമോ ജോലിയോ ലഭിക്കുന്നില്ലെന്നും അപേക്ഷയിലുണ്ട്. പ്രമേഹമുള്ളതിനാല്‍ ഊട്ടിയിലെ കടുത്ത തണുപ്പ് മൂലം ആരോഗ്യം അപകടത്തിലാവുകയാണെന്നും മനോജ് പറയുന്നു. ഹർജിയിൽ ഊട്ടി ജില്ലാ കോടതി അടുത്ത ദിവസം വാദം കേ‍ൾക്കും. 2017 ഏപ്രിലിലാണു തമിഴ്നാട് രാഷ്ട്രീയത്തെ ഇളക്കിമറിച്ച കൊടനാട് എസ്റ്റേറ്റ് കവര്‍ച്ച–കൊലപാതക കേസുണ്ടായത്. മുന്‍മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കു ഈ കവര്‍ച്ചയില്‍ പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here