തോളൽപം ചരിച്ച് ‘പുഷ്പ’യായി കുഞ്ഞു മിടുക്കൻ; വിഡിയോ പങ്കുവച്ച് അല്ലു അർജുൻ

0
504

പുഷ്പ’യിലെ തരംഗമായ ‘ശ്രീവല്ലി’ പാട്ടിന് ചുവട് വയ്ക്കുന്ന കുഞ്ഞിന്റെ വിഡിയോ പങ്കുവച്ച് അല്ലു അർജുൻ. ടിവിയിൽ പുഷ്പയിലെ പാട്ട് വരുന്നതോടെ അല്ലു അർജുനെ പോലെ തോളൽപ്പം ചരിച്ച് ഹുക്ക് സ്റ്റെപ് വയ്ക്കുകയാണ് കുഞ്ഞ്. ഡാൻസ് ശരിയാണോയെന്ന് ഇടയ്ക്കിടെ കുട്ടി ഡാൻസർ ടിവിയിൽ നോക്കി ഉറപ്പാക്കുന്നുമുണ്ട്. പുഷ്പയുടെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകൻ എന്ന അടിക്കുറിപ്പോടെയാണ് അല്ലു വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.

ലോകമെങ്ങും നിരവധി ആരാധകരെ സൃഷ്ടിച്ച പാട്ടാണ് ‘ശ്രീവല്ലി…’ സെലിബ്രിറ്റികളടക്കം നിരവധിപ്പേർ പാട്ടിനൊത്ത് ചുവട് വച്ച വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here