തിളച്ച സാമ്പാര്‍ പാത്രത്തിലേക്ക് വീണു; പിറന്നാള്‍ ദിനത്തില്‍ രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം

0
309

വിജയവാഡ: പിറന്നാള്‍ ദിനത്തിലുണ്ടായ അപകടത്തില്‍ രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. തിളച്ച സാമ്പാര്‍ പാത്രത്തിലേക്ക് വീണാണ് തേജസ്വി മരിച്ചത്. ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിലെ കലഗാര ഗ്രാമത്തില്‍ ഫെബ്രുവരി 13 ഞായറാഴ്ചയാണ് സംഭവം.

കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും തിങ്കളാഴ്ച ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. പിറന്നാള്‍ ദിനത്തില്‍ വീട്ട് മുറ്റത്ത് കളിക്കുകയായിരുന്നു ശിവ, ഭാനുമത് ദജമ്പതിമാരുടെ മകളായ തേജസ്വി.

മാതാപിതാക്കള്‍ അതിഥികള്‍ക്ക് ഭക്ഷണം വിളമ്പുന്നതിനിടെ അടുക്കളയിലേക്ക് പോയ കുട്ടി ഒരു കസേരയില്‍ കയറുന്നതിനിടെ അടിതെറ്റി തിളച്ച സാമ്പാര്‍ വെച്ചിരുന്ന പാത്രത്തിലേക്ക് വീഴുകയായിരുന്നു.

സമീപത്തെ ആശുപത്രിയിലേക്കും പിന്നീട് വിജയവാഡയിലെ മറ്റൊരു ആശുപത്രിയിലേക്കും മാറ്റിയെങ്കിലും കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടമരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here