ഗോവിന്ദ പൈ കോളേജിലെ വിദ്യാർഥികൾക്ക് നേരെയുള്ള ആർ.എസ്.എസ് അക്രമണം അപലപനീയം – യൂത്ത് ലീഗ്

0
199

മഞ്ചേശ്വരം: ഗോവിന്ദപൈ കോളേജിലെ വിദ്യാർഥിനിക്ക് നേരെ യുണ്ടായ ആർ.എസ്.എസ് ഗുണ്ടകളുടെ സദാചാര ഗുണ്ടായിസത്തെ കയ്യും കെട്ടി നോക്കി നിൽകാനാവില്ലന്നും അതെ രീതിയിൽ പ്രതികരിക്കുമെന്നും മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് എം.പി ഖാലിദും ജനറൽ സെക്രട്ടറി ബി.എം മുസ്തഫയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

വിദ്യാഭ്യാസ കാവി വൽക്കരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ നേരത്തെ യു.ജി.സി ചെയർമാൻ അടക്കമുള്ള സ്ഥാനത്തോക്ക് ആർ.എസ്.എസ് നേതാക്കൻമാരെയും പ്രവർത്തകരെയും തിരുകി കയറ്റുന്ന അവസ്ഥായണ് കണ്ട് കൊണ്ടിരിക്കുന്നത്. ക്യാമ്പസുകളിൽ വിദ്യാർഥി, വിദ്യാത്ഥിനികളെ പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും നിർത്തിക്കൊണ്ട് കാവി വൽക്കരിക്കാമെന്നാണ് മോഹമെങ്കിൽ, ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തിയ പാരമ്പര്യമുള്ള മണ്ണാണ് മഞ്ചേശ്വരത്തിന്റെതെന്നും ഇവിടെ അത് നടക്കില്ലന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ഗോവിന്ദ പൈ കോളോജിൽ അർ.എസ്.എസ് പ്രവർത്തകരുടെ അക്രമണത്തിന് ഇരയായ കുട്ടികൾക്ക് യൂത്ത് ലീഗ് എല്ല വിധ പിന്തുണയും നിയമ സഹായവും നൽകുമെന്നും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here