കര്‍ണാടകയിലെ മണിപാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എം.ഐ.ടി) വിദ്യാര്‍ഥി കാമുകിയെ ഹോസ്റ്റല്‍ മുറിയിലേക്ക് സ്യൂട്ട്കേസിലാക്കി കടത്താന്‍ ശ്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വൈറലാണ്. ഫെബ്രുവരി രണ്ട് മുതലാണ് വീഡിയോ ട്വിറ്റര്‍ ഏറ്റെടുത്തത്. വിദ്യാർത്ഥി സ്യൂട്ട്കേസുമായി ക്യാമ്പസ് വളപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നതും വലിയ ബാഗ് കണ്ട് സുരക്ഷാ ജീവനക്കാരൻ ഇയാളെ കോമ്പൗണ്ടിന് സമീപം തടയുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിദ്യാർഥിയോട് ബാഗ് തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഒടുവിൽ, സെക്യൂരിറ്റി ഗാർഡ് ബാഗ് തുറന്നപ്പോള്‍ ഒരു പെൺകുട്ടി ബാഗിൽ നിന്ന് പുറത്തിറങ്ങുന്നതും വീഡിയോയില്‍ കാണാം.
In my life, I’ve seen a lot of crazy things. However, that Manipal lad trying to sneak a girl out via a suitcase is right at the top pic.twitter.com/yOteKVCAh3
— Shibubuu (@shibubuu27) February 2, 2022
Bro some guy tried sneaking his girl out in a suitcase in Manipal from his hostel building and got caught and the whole story is fucking beautiful 😭
— that royal whore qween (@justbhavyaugh) February 2, 2022
The funniest video I've seen today 😬
Apparently, a Manipal Univ. student was smuggling his gf out in a trolley bag. Someone's watching too much Netflix. pic.twitter.com/RQLkAfj9vB— 𝙋𝙧𝙚𝙧𝙣𝙖 𝙇𝙞𝙙𝙝𝙤𝙤 (@PLidhoo) February 2, 2022
പ്രണയ ദിനം അടുത്തിരിക്കെ വീഡിയോ വലിയ രീതിയിലാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ ഏറ്റെടുത്തിരിക്കുന്നത്. ട്രോളായും തമാശയായും പങ്കുവെക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ യാഥാര്‍ഥ്യം പക്ഷേ പ്രചരിക്കുന്നത് പോലെയല്ല.
2009ലെ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മണിപാല്‍ സര്‍വകലാശാല വിദ്യാര്‍ഥിയുടെ വീഡിയോ എന്ന പേരില്‍ പ്രചരിക്കുന്നത് പക്ഷേ ഡെറാഡൂണിലെ സ്വകാര്യ സര്‍വകലാശാലയായ യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജി സ്റ്റഡീസില്‍ നിന്നുള്ളതാണെന്നാണ് കരുതുന്നത്. സി.സി.ടി.വി ദൃശ്യങ്ങളിലെ അതേ ചിത്രമുപയോഗിച്ചുള്ള മൂന്ന് വര്‍ഷം മുന്നെയുള്ള ഫേസ്ബുക്ക് പോസ്റ്റ് ഇതിനോട് സാമ്യമുള്ളതാണ്. എം.ഐ.ടി ക്യാമ്പസില്‍ നിന്നുള്ള ചിത്രമല്ലെന്നും ഫേസ്ബുക്ക് പോസ്റ്റ് അടിവരയിരുന്നു.