ഉപ്പള ചെറുഗോളിയിൽ പതിനാലുകാരനെ നായയെ വിട്ട് കടിപ്പിച്ചുവെന്ന പരാതിയിൽ കേസെടുത്തു

0
294

മംഗൽപാടി: ഉപ്പള ചെറുഗോളിയിൽ 14-കാരനെ നായയെ അഴിച്ചുവിട്ട്‌ കടിപ്പിച്ചുവെന്ന പരാതിയിൽ പോലീസ് രണ്ടാളുടെ പേരിൽ കേസെടുത്തു. മംഗൽപാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥി ദീക്ഷിതി(14) നെയാണ് നായയെക്കൊണ്ട് കടിപ്പിച്ചതായി പരാതി. ഇതുമായി ബന്ധപ്പെട്ട് അയൽവാസികളായ ജയരാജ്, കൊറഗപ്പ എന്നിവർക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഇരുവീട്ടുകാരും തമ്മിൽ തർക്കം നിലനിൽക്കുന്നതായി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here