അവിഹിത ബന്ധമുണ്ടെന്ന് സംശയം; യുവാവ് ഭാര്യയെ കുക്കറും സിലിണ്ടറും ഉപയോഗിച്ച് തലക്കടിച്ചു കൊലപ്പെടുത്തി

0
243

അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ 26കാരന്‍ ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. കുക്കറും സിലിണ്ടറും ഉപയോഗിച്ചാണ് കൊല നടത്തിയത്. തെക്കുകിഴക്കൻ ഡൽഹിയിലെ തുഗ്ലക്കാബാദില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

തുഗ്ലക്കാബാദ് എക്സ്റ്റൻഷനിലെ താമസക്കാരനായ ഹാസിം ഖാനെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ ഗോവിന്ദ്പുരി പൊലീസ് സ്‌റ്റേഷനിൽ എത്തിയ ഖാൻ തന്‍റെ ഭാര്യയെ കൊലപ്പെടുത്തിയെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തുകയായിരുന്നു. ഭാര്യ ഷഹീന്‍ ഖാന്‍റെ(20) രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. സല്‍മാന്‍ എന്നയാളുമായി ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ തലയ്ക്കടിക്കാന്‍ ഉപയോഗിച്ച കുക്കറും സിലണ്ടറും കണ്ടെടുത്തതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. 2018 ജൂണിലാണ് ഹാസിമും ഷഹീനും വിവാഹിതരായത്. ഇവര്‍ക്ക് കുട്ടികളില്ല. ഓട്ടോ ഡ്രൈവറാണ് ഹാസിം.

 

LEAVE A REPLY

Please enter your comment!
Please enter your name here