മുംബൈ: മുംബൈയിലെ ഫഌറ്റില്‍ ഇന്ന് രാവിലെയുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര് മരിച്ചു. സെന്‍ട്രല്‍ മുംബൈയിലാണ് സംഭവം. 20 നില കെട്ടിടത്തിന്റെ പതിനെട്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. പരുക്കറ്റ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
മുംബൈയിലെ ഗാന്ധി ആശുപത്രിക്ക് എതിര്‍വശത്തുള്ള കമല ബില്‍ഡിങ്ങില്‍ ശനിയാഴ്ച രാവിലെ ഏഴ് മണിയോയാണ് തീപടര്‍ന്നത്. അഗ്നിരക്ഷാ സേനയും പൊലിസും ഉടന്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
ഫ്ലാറ്റില്‍ കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിച്ചതായി മുംബൈ മേയര്‍ കിഷോരി പെഡ്നേക്കര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.