ന്യൂഡല്‍ഹി: ആരാധകരില്‍ ആവേശമുണര്‍ത്തി ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗ്. ഇഷ്ടതാരങ്ങളുടെ പ്രകടനങ്ങള്‍ ഒരിക്കല്‍ കൂടി കാണാന്‍ ആരാധകര്‍ക്ക് അവസരമൊരുക്കിയ ലീഗിന്റെ ഫൈനല്‍ ശനിയാഴ്ച്ചയാണ്. ഏഷ്യാ ലയണ്‍സും വേള്‍ഡ് ജയന്റ്‌സും ഫൈനലില്‍ ഏറ്റുമുട്ടും.
ഇന്ത്യ മഹാരാജാസിനെ തോല്‍പ്പിച്ചാണ് വേള്‍ഡ് ജയന്റ്‌സ് ഫൈനലിലെത്തിയത്. ഈ സെമിയില്‍ ഇന്ത്യാ മഹാരാജാസ് ക്യാപ്റ്റന്‍ യൂസുഫ് പഠാന്റെ ബാറ്റിങ് ആരാധകര്‍ക്ക് വിരുന്നൊരുക്കി. 22 പന്തില്‍ നിന്ന് 45 റണ്‍സാണ് പഠാന്‍ അടിച്ചെടുത്തത്. രണ്ടും ഫോറും അഞ്ചു സിക്‌സും നേടി.
ഇതിന് പിന്നാലെ പഠാന്‍ ഒരു സിക്‌സ് അടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഓസ്‌ട്രേലിയയുടെ സൂപ്പര്‍ പേസ് ബൗളറായ ബ്രെറ്റ് ലീയുടെ ഓവറില്‍ പഠാന്‍ പറത്തിയ സിക്‌സിന്റെ ദൂരം 95 മീറ്ററായിരുന്നു. ഇതുകണ്ട് ഡഗ്ഔട്ടില്‍ ഇരിക്കുകയായിരുന്ന അനിയന്‍ ഇര്‍ഫാന്‍ പഠാന്‍ എഴുന്നേറ്റു നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
മത്സരത്തില്‍ ഇര്‍ഫാന്‍ പഠാനും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തു. 21 പന്തില്‍ 56 റണ്‍സെടുത്ത ഇര്‍ഫാന്‍ ടൂര്‍ണമെന്റിലെ വേഗതയേറിയ അര്‍ധ സെഞ്ചുറിയും പൂര്‍ത്തിയാക്കി. 18 പന്തിലാണ് താരം ഫിഫ്റ്റി അടിച്ചത്. ഇതില്‍ മൂന്നു ഫോറും ആറു സിക്‌സും ഉള്‍പ്പെടുന്നു.
— Sports Hustle (@SportsHustle3) January 27, 2022