പൊതുപരിപാടികള്‍ പാടില്ലെന്ന് ഉത്തരവിറക്കി, രണ്ടുമണിക്കൂറിനകം പിന്‍വലിച്ച് കാസർകോട് കളക്ടർ

0
332

കാസർകോട്: പൊതുപരിപാടികൾ പാടില്ലെന്ന് ഉത്തരവിറക്കി രണ്ടു മണിക്കൂറിനകം പിൻവലിച്ച് കാസർകോട് ജില്ലാ കളക്ടർ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പൊതുപരിപാടികൾ വലിക്കിക്കൊണ്ട് കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉത്തരവിറക്കിയത്. രണ്ടു മണിക്കൂറിനകം തന്നെ ഇത് പിൻവലിക്കുകയായിരുന്നു.

ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ നൽകുന്ന വിശദീകരണം നൽകിയിട്ടുണ്ട്. ടി.പി.ആർ അടിസ്ഥാനമാക്കിയാണ് ആദ്യം ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിനനുസൃതമായിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടത് എന്നാണ് നിർദേശിക്കുന്നത്. ഈ സാഹചര്യത്തിലാണ് നേരത്തെയുള്ള ഉത്തരവ് പിൻവലിക്കുന്നതെന്നാണ് കളക്ടറുടെ വിശദീകരണം.

സിപിഎം കാസർകോട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെയാണ് ഇത്തരമൊരു ഉത്തരവിറക്കലും പിൻവലിക്കലും എന്നത് ശ്രദ്ധേയമാണ്. സർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് കാസർകോട് നിലവിൽ ഒരു കാറ്റഗറിയിലും ഉൾപ്പെടുന്നില്ല. ജില്ലയിലെ ഇന്നത്തെ ടിപിആർ 36.6 ശതമാനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here