കുമ്പള: പത്രപ്രവർത്തന രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നാങ്കി അബ്ദുള്ള മാസ്റ്റർ പത്രപ്രവർത്തകർക്കെന്നും വഴികാട്ടിയാണെന്ന് മഞ്ചേശ്വരം എം.എൽ.എ.എ.കെ.എം.അഷ്റഫ്. കുമ്പള പ്രസ് ഫോറം ഹാളിന് നങ്കി അബ്ദുള്ള മാസ്റ്റർ ഹാളെന്ന് നാമകരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. കുമ്പള പഞ്ചായത്ത് പ്രസിഡൻറ് യു.പി. താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു.
ഉന്നത വിജയം നേടിയിട്ടും ഇഷ്ടപ്പെട്ട വിഷയവും കോഴ്സും തിരഞ്ഞെടുക്കാൻ കഴിയാത്ത കുട്ടികളുടെ നാടാണ് മഞ്ചേശ്വരം. പഠനം തുടരാൻ വഴിയില്ലാതെ ബോംബെയിൽ ഹോട്ടൽ ജോലി ചെയ്യാൻ നിർബന്ധിതരായവരുടെ നാടാണിത്. ആവശ്യത്തിന് ഡോക്ടർമാരും, നഴ്സുമാരുമില്ലാത്ത ആസ്പത്രികളുടെ നാടു കൂടിയാണിത്. പത്രപ്രവർത്തകർ ഇതൊന്നും കാണുന്നില്ലെന്നും അദേഹം കൂട്ടിച്ചേർത്തു. ഉന്നത വിദ്യാഭ്യാസമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സിവിൽ സർവീസ് അക്കാദമി യെന്ന ലക്ഷ്യത്തിനായി ശ്രമം തുടരുകയാണെന്നും അദേഹം പറഞ്ഞു.
പ്രമുഖ വ്യവസായി മുഹമ്മദലി നാങ്കി, അബ്ദുള്ള കുമ്പള, ലത്തീഫ് ഉളുവാർ, കെ.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.