Friday, January 24, 2025
Home Latest news ഒമിക്രോണ്‍ കണ്ടെത്താന്‍ ആര്‍.ടി.പി.സി.ആര്‍ കിറ്റ്; ഫലം നാല് മണിക്കൂറിനകം

ഒമിക്രോണ്‍ കണ്ടെത്താന്‍ ആര്‍.ടി.പി.സി.ആര്‍ കിറ്റ്; ഫലം നാല് മണിക്കൂറിനകം

0
228

ന്യൂഡല്‍ഹി: ഒമിക്രോണ്‍ പരിശോധനക്ക് പുതിയ ആര്‍ടിപിസിആര്‍ കിറ്റ് വികസിപ്പിച്ചതായി ഐസിഎംആര്‍. നാല് മണിക്കൂറിനുള്ളില്‍ ഫലം അറിയാനാകുമെന്നതാണ് കിറ്റിന്റെ പ്രത്യേകത. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനിടെയാണ് പുതിയ ടെസ്റ്റ് കിറ്റ് എത്തുന്നത്. രാജ്യത്ത് പ്രതിദിന കേസുകളിലെ വര്‍ധന ആശങ്ക ഉയര്‍ത്തുന്നുവെന്ന് ആരോഗ്യ മന്ത്രാലയം തന്നെ സമ്മതിക്കുന്നു. കേരളത്തിലേതടക്കം

രോഗികളുടെ നിരീക്ഷണത്തിലും പ്രതിരോധ നടപടികളിലും വീഴ്ച പാടില്ലെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. ലക്ഷണങ്ങളില്ലാത്ത രോഗികളെ വീട്ടില്‍ നിരീക്ഷിച്ചാല്‍ മതിയാകും, എന്നാല്‍ മറ്റ് രോഗങ്ങളുള്ള കൊവിഡ് രോഗികള്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടിയ ശേഷമേ വീട്ടില്‍ നിരീക്ഷണത്തിലിരിക്കാവൂ എന്നാണ് നിര്‍ദ്ദേശം. ഇതിനിടയിലും കൗമാരക്കാരിലെ വാക്‌സിനേഷന്‍ നല്ല രീതിയില്‍ മുന്‍പോട്ട് പോകുന്നുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.

കരുതല്‍ ഡോസായി നേരത്തെ സ്വീകരിച്ച അതേ വാക്‌സിന്‍ നല്‍കുമെന്നും ഐസിഎംആര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊവാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് കൊവാക്‌സീനും, കൊവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് കൊവിഷീല്‍ഡും തന്നെ കരുതല്‍ ഡോസായി നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here