13000 രൂപയുടെ ഫോണ്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് 10 രൂപയുടെ രണ്ട് സോപ്പ്കട്ടകള്‍

0
407

ഓണ്‍ലൈനില്‍ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത ഹോട്ടല്‍ ജീവനക്കാരന് ലഭിച്ചത് 10 രൂപയുടെ രണ്ട് സോപ്പ് കട്ടകള്‍. അങ്കമാലിയിലെ ഹോട്ടല്‍ ജീവനക്കാരനായ കൊല്ലം സ്വദേശി ശിഹാബാണ് തട്ടിപ്പിനിരയായത്.

13,000 രൂപ വില വരുന്ന മൊബൈല്‍ ഫോണിനാണ് കഴിഞ്ഞ മാസം 28ന് ശിഹാബ് ഓര്‍ഡര്‍ നല്‍കിയത്. ക്യാഷ് ഓണ്‍ ഡെലിവറി ആണ് തെരഞ്ഞെടുത്തിരുന്നത്. ഫോണ്‍ എത്തിച്ചയാള്‍ക്ക് പണം നല്‍കി ഹോട്ടലില്‍ വെച്ച് പായ്ക്കറ്റ് തുറന്നു നോക്കുമ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. ഫോണിന്റെ ഒറിജിനല്‍ പായ്ക്കറ്റിനകത്ത് പാത്രം കഴുകാനുള്ള രണ്ട് സോപ്പ് കട്ടകളാണ് ഉണ്ടായിരുന്നത്. ക്യാഷ് ബില്ലും ഇതോടൊപ്പം ഉണ്ടായിരുന്നു.

തട്ടിപ്പ് തിരിച്ചറിഞ്ഞ ഉടനെ യുവാവ് ഷോപ്പിങ് സൈറ്റിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. ഇതേതുടര്‍ന്ന് അങ്കമാലി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here