സഞ്ചാരികളുടെ ബോട്ടിലേക്ക് കൂറ്റൻ മല അടർന്നുവീണ് ദുരന്തം; 7 മരണം– വിഡിയോ

0
398

റിയോ ഡി ജനീറോ ∙ വിനോദ സഞ്ചാരികളുടെ ബോട്ടിനു മുകളിലേക്ക് ഭീമൻ മല അടർന്നുവീണ് 7 പേർ മരിച്ചു. 9 പേർക്ക് ഗുരുതര പരുക്കേറ്റു. ബ്രസീലിലെ സുൽ മിനാസ് വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു അപകടം. കുത്തനെയുള്ള മല അതുപോലെതന്നെ അടർന്നു വീഴുകയായിരുന്നു.

ഈ സമയം നിറയെ സഞ്ചാരികൾ താഴെയുണ്ടായിരുന്നു. അവരുടെ മുകളിലേക്കാണ് മല ഇടിഞ്ഞുവീണത്. അപകടം നടന്ന സ്ഥലത്ത് ഉണ്ടായിരുന്ന മൂന്നു പേരെ കാണാനില്ലെന്നും വാർത്താ ഏജൻസി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here