തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യം ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒമിക്രോണ്‍ കേസുകളുടെ സാഹചര്യം നോക്കി വിദഗ്ധസമിതി പുതിയ ശുപാര്‍ശ എന്തെങ്കിലും നല്‍കിയാല്‍ അത് പരിഗണിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. കര്‍ശനമായ പ്രോട്ടോക്കോള്‍ പാലിച്ചാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനമെന്നും മന്ത്രി ചൂണ്ടികാട്ടി.
രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ ഇരുനൂറിന് മുകളിലാണ് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം. മഹാരാഷ്ട്രയും ദില്ലിയും വ്യാപന പട്ടികയില്‍ മുന്നിലുള്ളപ്പോള്‍ കേരളം നാലാമതാണ്. കേരളത്തില്‍ പുതിയതായി 50 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.