രണ്ട് ദിവസത്തെ വർധനവിന് പിന്നാലെ കുത്തനെ കുറഞ്ഞ് സ്വർണവില

0
137

തിരുവനന്തപുരം: തുടർച്ചയായ രണ്ട് ദിവസത്തെ വർധനക്ക് പിന്നാലെ സ്വർണ വില  താഴേക്ക് സ്വർണത്തിന് വില കുറഞ്ഞു. ഗ്രാമിന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നത്തെ സ്വർണവില ഗ്രാമിന് 4550 രൂപ. 4575 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ഇന്നലെ വീണ്ടും വില വർധിച്ച് 4590 രൂപയായതിന് പിന്നാലെയാണ് ഇന്ന് വില കുത്തനെ കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ യഥാക്രമം 36600 രൂപയും 36720 രൂപയുമായിരുന്നു സ്വർണവില. ഇന്ന് ഒരു പവൻ വില 320 രൂപ കുറഞ്ഞു. 36400 രൂപയാണ് ഒരു പവന്റെ വില.

ഒരാഴ്ചക്കിടെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർധിച്ച ശേഷം നാല് ദിവസം മുൻപ് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞാണ് ഗ്രാമിന് 4550 രൂപയിൽ എത്തിയത്. ഇന്നലെയാണ് ഈ വിലയിൽ മാറ്റമുണ്ടായത്. 4480 രൂപയായിരുന്നു ജനുവരി 12 ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില (Gold rate). പിന്നീട് 20 രൂപയുടെ വര്‍ധനയുണ്ടായ ശേഷം അഞ്ച് ദിവസത്തോളം സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടായില്ല.

ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന് 3780 രൂപയുമാണ് വില. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 70 രൂപയാണ് വില. 925 ഹാള്‍മാര്‍ക്ക്ഡ് വെള്ളിക്ക് ഒരു ഗ്രാമിന് 100 രൂപയാണ്. സ്വര്‍ണ്ണ വ്യാപാര സ്ഥാപനങ്ങളെ സംബന്ധിച്ച് ഈ വര്‍ഷം വില ഉയരുമോ കുറയുമോ എന്നതിനെക്കാള്‍ മാര്‍ക്കറ്റിനെ കുറിച്ച് വ്യക്തമായ പഠനങ്ങളുള്ള ഒരു റിസ്‌ക്ക് മാനേജ്‌മെന്റ് സംവിധാനവും ഹെഡ്ജിംഗും ഉണ്ടാവുകയും ഉയര്‍ച്ച താഴ്ച്ചകള്‍ നഷ്ടം വരുത്താത്ത രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുകയാണ് പ്രധാനം. സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ ബിഐഎസ് ഹോള്‍മാര്‍ക്ക് മുദ്ര നിര്‍ബന്ധമാക്കല്‍, സ്‌പോട്ട് എക്‌ചേഞ്ച് തുടങ്ങിയ മാറ്റങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here