മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിച്ച് ക്ലാസിലെത്തി, പിന്നാലെ കാവി ഷാൾ ധരിച്ച് പ്രതിഷേധിച്ച് ഒരു കൂട്ടം വിദ്യാർത്ഥികളും

0
368

ബംഗളൂരൂ: കർണാടകയിൽ പെൺകുട്ടികൾ ഹിജാബ് ധരിച്ചെത്തിയതിൽ പ്രതിഷേധിച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾ കാവി സ്‌കാർഫ് ധരിച്ചെത്തി. ബലഗാഡിയിലെ ഒരു കോളേജിലാണ് സംഭവം. കാവി ഷാൾ ധരിച്ച് ഏതാനും വിദ്യാർത്ഥികൾ കോളജിൽ എത്തുകയും മുസ്ലിം വിദ്യാർത്ഥിനികൾ ശിരോവസ്ത്രം അണിഞ്ഞാൽ തങ്ങൾ ഈ ഷാൾ അണിയുമെന്ന് അറിയിക്കുകയും ചെയ്യുകയായിരുന്നു.

ക്ലാസിൽ ഹിജാബ് ധരിക്കാൻ പാടില്ലെന്നാണ് അവരുടെ ആവശ്യം. അതേസമയം, ക്യാമ്പസിൽ മറ്റെവിടെ വേണമെങ്കിലും ശിരോവസ്ത്രം അണിയാമെന്നും ക്ലാസിൽ കയറുമ്പോൾ ഹിജാബ് അഴിച്ചുവയ്‌ക്കണം എന്നുമാണ് കോളേജ് അധികൃതർ വിദ്യാർത്ഥിനികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here