പ്രവാസികളെ സര്‍ക്കാറുകള്‍ രണ്ടാം പൗരന്മാരായി കാണുന്നു-പ്രവാസി സംഗമം

0
209

മൊഗ്രാല്‍: കേരളത്തിന്റെ സാമ്പത്തിക അടിത്തറ പ്രവാസികളുടെ വിയര്‍പ്പില്‍ പണിതതാണെന്നും അവര്‍ നാടിന്റെ നട്ടെല്ലാണെന്നും വിളിച്ചുപറയുന്ന ഭരണാധികാരികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രതിസന്ധിഘട്ടത്തില്‍ പ്രവാസികളെ രണ്ടാം പൗരന്മാരായി കാണുന്നുവെന്ന് ദേശീയ പ്രവാസി ദിനത്തോടനുബന്ധിച്ച് മൊഗ്രാലില്‍ ദേശീയ വേദി സംഘടിപ്പിച്ച പ്രവാസി സംഗമം അഭിപ്രായപ്പെട്ടു.

പ്രവാസി സമൂഹം നേരിട്ട പ്രതിസന്ധിഘട്ടങ്ങളിലൊക്കെ മാറിമാറി വന്ന ഭരണകൂടങ്ങള്‍ അവരെ കൈയൊഴിഞ്ഞ കാഴ്ചയാണ് കണ്ടതെന്നും. സൗദി അറേബ്യയിലെ നിതാഖാതിലും ദുബായിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേയും സ്വദേശിവല്‍ക്കരണ സമയത്തും പ്രവാസികളുടെ സംരക്ഷണത്തിന് സര്‍ക്കാറുകള്‍ ഒന്നും ചെയ്തില്ലെന്നും പലപ്പോഴും വിമാന കമ്പനികള്‍ കഴുത്തറുപ്പന്‍ നിരക്ക് ഈടാക്കുമ്പോള്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്താതെ മൗനാനുവാദം കൊടുക്കുകയാണ് ചെയ്തതെന്നും പ്രവാസി ക്ഷേമ പദ്ധതിയായ; ഡ്രീം കേരള; മെഗാ മേളകള്‍ വെളിച്ചം കാണാതെ പോയെന്നും സംഗമം അഭിപ്രായപ്പെട്ടു. കോവിഡ് വാഹകരെന്ന് പറഞ്ഞു പ്രവാസികളെ അവഹേളിക്കുകകയും മാറ്റി നിര്‍ത്തുകയും ചെയ്തത് നീതികേടാണെന്നും സംഗമം കുറ്റപ്പെടുത്തി.

പ്രവാസി വ്യവസായി മുഹമ്മദലി നാങ്കി ഉദ്ഘാടനം ചെയ്തു. ദേശീയവേദി പ്രസിഡണ്ട് എ.എം സിദ്ദിഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ ജാഫര്‍ സ്വാഗതം പറഞ്ഞു. പഴയകാല പ്രവാസി അബുവിനെ ആദരിച്ചു.
എ.കെ ഇബ്രാഹിം, സെഡ്.എ മൊഗ്രാല്‍, എം.എ ഹമീദ് സ്പിക്ക്, കെ.എ അബ്ദുല്‍റഹ്‌മാന്‍, എം.എ അബ്ദുല്‍ റഹ്‌മാന്‍, എം.എ ആരിഫ്, അബ്ദുള്ള ഹില്‍ടോപ്, ഗഫൂര്‍ ലണ്ടന്‍, ഹമീദ് പെര്‍വാഡ്, മാഹിന്‍ മാസ്റ്റര്‍, അബ്ദുള്ള മൊയ്തീന്‍, മുഹമ്മദ് നാങ്കി, എം.എസ് സലീം, എം.ജി.എ റഹ്‌മാന്‍, സീതി മൊയ്ലാര്‍, ഇല്യാസ് എം.എ, മാമു ഹാജി, എം.എച്ച് അബ്ദുല്‍ ഖാദര്‍, ശരീഫ് ബാഗ്ദാദ്, കെ.എ ഖാലിദ്, എം.എ ഇക്ബാല്‍, അഹ്‌മദലി നടുപ്പളം, റാഷിദ് കടപ്പുറം, ടി.പി മുഹമ്മദ്, മുഹമ്മദ് മൊഗ്രാല്‍ സംസാരിച്ചു. സെക്രട്ടറി എം.എ മൂസ നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here