പൊലീസിനെയും ആർഎസ്എസിനെയും വിമർശിച്ച് എഫ്ബി പോസ്റ്റ്; എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ

0
343
ഇടുക്കി: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് പൊലീസ്. ഇടുക്കി കട്ടപ്പന സ്വദേശി ഉസ്മാന്‍ ഹമീദിനെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. ഐ.പി.സി 153 എ വകുപ്പ് പ്രകാരമാണ് ഉസ്മാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാത്ത വകുപ്പാണ് ഇത്. ആര്‍.എസ്.എസിനേയും പൊലീസിനേയും വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനാണ് ഉസ്മാനെ അറസ്റ്റ് ചെയ്തതെന്ന ആരോപണമാണ് ഉയർന്നുവരുന്നത്. ആര്‍.എസ്.എസ് കലാപത്തിന് ശ്രമിക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ടുള്ള മാധ്യമവാർത്ത പങ്കുവച്ചുകൊണ്ട് ഉസ്മാൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

ഉസ്മാൻ ഹമീദ് കട്ടപ്പനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

സംസ്ഥാനത്ത് നാളെ ആയുധങ്ങളടക്കം ശേഖരിച്ച് അവയുമായി പ്രകടനത്തിനെത്താൻ ആർ.എസ്.എസ് പ്രവർത്തകർക്ക് ഫോണും, സോഷ്യൽ മീഡിയയും ഒഴിവാക്കി നേതാക്കൾ നേരിട്ട് നിർദ്ദേശം കൊടുക്കുന്നു എന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്..
പ്രശ്‌നരഹിതമായ സ്ഥലങ്ങളിൽപ്പോലും കലാപങ്ങളുണ്ടാക്കാനുള്ള നീക്കമാണ് ആര്.എസ്.എസിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് പറയുന്നത് പോപുലർ ഫ്രണ്ടല്ല..
സംസ്ഥാന ഇൻ്റലിജൻസ് ആണ്..
സിപിഎം കൊലപ്പെടുത്തിയ ജയകൃഷ്ണൻ്റെ അനുസ്മരണത്തിന്, അഞ്ചുനേരം നിസ്കരിക്കാൻ പള്ളികളൊന്നും കാണില്ലെന്നും, ബാങ്കുവിളിയും കേൾക്കില്ലെന്നും മുസ്‌ലിംകൾക്ക് നേരെ വിഷംചീറ്റിയ വർഗീയഭ്രാന്തന്മാർ, ഈ കലാപ ഒരുക്കത്തിലും ലക്ഷ്യംവെയ്ക്കുന്നത് മുസ്‌ലിംകളെ ആയിരിക്കുമെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാവും..
ഈ കലാപ ഒരുക്കങ്ങളെല്ലാം കണ്ടിരിക്കുമ്പോ നമ്മുടെ നാട്ടിലെ പോലീസിൻ്റെയും, പൊതുബോധത്തിൻ്റെയും അണ്ണാക്കിൽ പലതവണ നമ്മൾ കണ്ടതുപോലെ പഴംതിരുകി വെച്ചിരിക്കുകയാണ്..
ഒരുപക്ഷേ ആർ.എസ്.എസ് കലാപംതന്നെ നടത്തിയാലും ഇതുതന്നെയായിരിക്കും അവരുടെ നിലപാട്..
ഒടുവിൽ ഏതെങ്കിലും ഭാഗത്തുനിന്നും പ്രതിരോധമുണ്ടായാൽ അപ്പോ സങ്കിയുടെ അമ്മയുടെ കണ്ണീരും, നാടിൻ്റെ സമാധാനത്തിൻറെ വെണ്ണീറും പറഞ്ഞുള്ള മോങ്ങലുകളുടെ ഘോഷയാത്രയുമായി  വരവായിരിക്കും ഈപ്പറഞ്ഞ ആളുകൾ എല്ലാവരുംകൂടി..
സമാധാനം വേണമെങ്കിൽ എല്ലാവർക്കും വേണം..
ഇല്ലെങ്കിൽ ആർക്കുംവേണ്ട എന്ന് തീരുമാനിക്കുക മാത്രമാണ് ഇങ്ങനെ ഒരുവിഭാഗത്തെ ലക്ഷ്യംവെച്ച് നിരന്തരം അക്രമണഭീഷണി മുഴക്കുന്ന സങ്കികൾ ഒരുവശത്തും, അതിനോട് പൂർണ്ണമായി സഹകരിച്ച് മിണ്ടാതിരിക്കുന്ന പൊതുബോധം ഒരുവശത്തും, ഇതൊക്കെ കണ്ടാലും നിസ്സംഗമായി നിൽക്കുന്ന പോലീസും ഭരണകൂടവും മറ്റൊരുവശത്തും നിൽക്കുമ്പോ ഇതിൻ്റെയൊക്കെ നടുവിൽ നിൽക്കുന്ന മുസ്ലിംകളുടെ മുന്നിലുള്ള ഏകവഴി..

LEAVE A REPLY

Please enter your comment!
Please enter your name here