പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി പിതാവും മകളും മരിച്ചു

0
476

മലപ്പുറം: തിരൂ‍ർ വട്ടത്താണിയിൽ ട്രെയിൻ തട്ടി പിതാവും മകളും മരിച്ചു. വട്ടത്താണി വലിയപാടത്താണ് അപകടം നടന്നത്. റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു അപകടം. തലക്കടത്തൂ‍ർ സ്വദേശി കണ്ടം പുലാക്കൽ അസീസ് (46), 10 വയസ്സുകാരിയായ മകൾ അജ്‌വ മാർവ എന്നിവരാണ് മരിച്ചത്.

ബന്ധുവീട്ടിലെത്തിയ ഇരുവരും അവിടെ നിന്ന് ഇറങ്ങി സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മം​ഗാലപുരം – ചെന്നൈ ട്രെയിൻ തട്ടിയാണ് ഇരുവ‍ർക്കും അപകടമുണ്ടായത്. അസീസിന്‍റെ മൃതദേഹത്തിന്റെ ഭാഗങ്ങൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ട്രെയിനിൽ കുടുങ്ങികിടന്ന നിലയിലാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ താനൂലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here