നിങ്ങളുടെ പേരിൽ മറ്റൊരാൾ സിം എടുത്തിട്ടുണ്ടോ? എങ്ങനെ അറിയാം?

0
443

ആലപ്പുഴയിൽ ഒബിസി മോർച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകവുമായി (Alappuzha Murder) ബന്ധപ്പെട്ട് നിർണായക വിവരം അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നു. കൊലപാതകസംഘത്തിലുണ്ടായിരുന്നവർ പരസ്പരം ബന്ധപ്പെടാനായി ഒരു വീട്ടമ്മയുടെ ഐഡി പ്രൂഫ് ഉപയോഗിച്ചു സിം കാർഡ് (SIM Card) എടുത്തു എന്ന വിവരമാണ്. ഈ വീട്ടമ്മയെ പൊലീസ് കണ്ടെത്തുകയും അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചും പൊലീസ് ചോദ്യം ചെയ്തു. അതിനിടെ അവർ ബോധരഹിതയായി വീഴുകയും ചെയ്തു. ഒരാളുടെ ഐഡി പ്രൂഫും ഫോട്ടോയും ഉപയോഗിച്ച് മറ്റാരെങ്കിലും സിം കാർഡ് എടുത്തിട്ടുണ്ടോയെന്ന് എങ്ങനെ അറിയാനാകും?

കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിന്റെ ടാഫ് കോപ്പ് എന്ന പോര്‍ട്ടലിലൂടെ ഒരാളുടെ ഐഡി പ്രൂപിൽ ഏതൊക്കെ ഫോൺ നമ്പരുകൾ നിലവിലുണ്ട് എന്ന് അറിയാൻ സാധിക്കും. നിലവില്‍ ഉപയോഗിക്കുന്ന നമ്പര്‍ നല്‍കി ശേഷം ലഭിക്കുന്ന ഒടിപി നിർദ്ദിഷ്ട സ്ഥാനത്ത് നൽകിയാൽ ആ നമ്പരിന് ആധാരമായ ഐഡി പ്രൂഫ് ഉപയോഗിച്ച് എടുത്തിട്ടുള്ള മറ്റ് സിം കാർഡ് നമ്പരുകൾ ലഭ്യമാകും.

ഇത്തരത്തിൽ ആരെങ്കിലും ഒരാളുടെ ഐഡി പ്രൂഫ് ഉപയോഗിച്ച് സിം കാർഡ് എടുത്തിട്ടുണ്ടെങ്കിൽ അതിനെതിരെ നടപടി സ്വീകരിക്കാനുള്ള സംവിധാനവും ടാഫ് കോപ്പ് പോർട്ടലിൽ ലഭ്യമാണ്. നമ്പരുകള്‍ ട്രാക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും പോര്‍ട്ടലില്‍ സാധിക്കും. ടെലികോം അനാലിസിസ് ഫോര്‍ ഫ്രോഡ് മാനേജ്‌മെന്റ് ആന്‍ഡ് കണ്‍സൂമര്‍ പ്രൊട്ടക്ഷന്‍ എന്നാണ് ടാഫ് കോപ്പ് എന്ന സംവിധാനത്തിന്റെ ചുരുക്ക പേര്.

ടാഫ് കോപ്പ് പോര്‍ട്ടലിലേയ്ക്കുള്ള ലിങ്ക് >> https://tafcop.dgtelecom.gov.in/

LEAVE A REPLY

Please enter your comment!
Please enter your name here