ക്രെഡിറ്റ്​ കാർഡ്​ വാഗ്ദാനം ചെയ്ത്​​​ മെസ്സേജ്​; തുറന്നതും നഷ്ടമായത്​ 4.20 ലക്ഷം രൂപ

0
265

മുംബൈ: ഇൻറർനാഷണൽ ക്രെഡിറ്റ്​ കാർഡ്​ വാഗ്ദാനം ചെയ്​ത്​ ബിസിനസുകാരനിൽ നിന്ന്​ ലക്ഷങ്ങൾ തട്ടി സൈബർ തട്ടിപ്പുകാരൻ. ബാങ്ക്​ ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഫോണിൽ സന്ദേശമയച്ചാണ്​ 4.20 ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന്​ പിൻവലിച്ചത്​.

സന്ദേശത്തിനൊപ്പം തട്ടിപ്പുകാരൻ ഫിഷിങ്​ ലിങ്കും പങ്കു​വെക്കുകയായിരുന്നു. ലിങ്കിൽ ക്ലിക്ക്​ ചെയ്​ത​ ബിസിനസുകാരൻ അതിൽ ആവശ്യപ്പെട്ടത്​ പ്രകാരം ബാങ്കിങ്​ വിവരങ്ങൾ ഒാരോന്നായി നൽകുകയും ചെയ്​തു. പിന്നാലെ, അദ്ദേഹത്തി​െൻറ അക്കൗണ്ടിൽ നിന്നും സൈബർ കുറ്റവാളി പണം പിൻവലിക്കുകയായിരുന്നു.

ജനുവരി അഞ്ചിനാണ്​ തനിക്ക്​ സിറ്റി ബാങ്ക്​ ഡൈനേഴ്​സ്​ ക്ലബ്​ റിലേഷൻഷിപ്പ്​ മാനേജർ എന്ന്​ കാട്ടി ടെക്​സ്റ്റ്​ മെസ്സേജ്​ ലഭിച്ചതെന്ന്​ വ്യവസായി പൊലീസിനോട്​ പറഞ്ഞു. ഇൻറർനാഷണൽ ക്രെഡിറ്റ്​ കാർഡ്​ വാഗ്ദാനം ചെയ്​തുകൊണ്ടുള്ള സന്ദേശത്തിനൊപ്പം ബാങ്കിങ്​ വിവരങ്ങൾ നൽകാൻ ഒരു ലിങ്കും കൂടെയുണ്ടായിരുന്നുവെന്നും അയാൾ വ്യക്​തമാക്കി. പണം നഷ്​ടമായ ഉടനെ ബാങ്കിൽ വിളിച്ച്​ അക്കൗണ്ട്​ ബ്ലോക്​ ചെയ്യാൻ ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here