ബെംഗളൂരു∙ കർണാടകയിൽ കോവിഡ് പോസിറ്റീവാകുന്ന 10 വയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വൻ വർധനയെന്നു റിപ്പോർട്ടുകൾ. ഈ മാസം ഇതുവരെ 12,800 കോവിഡ് കേസുകളാണ് ഈ പ്രായവിഭാഗത്തിലുള്ള കുട്ടികളിൽ റിപ്പോർട്ട് ചെയ്തത്. ഡിസംബറിൽ ഇതു 376ഉം, നവംബറിൽ ഇതു 332ഉം ആയിരുന്നു.
പ്രതിദിനം ശരാശരി 585 കുട്ടികൾ കോവിഡ് പോസിറ്റീവാകുന്നുണ്ടെന്നാണു റിപ്പോർട്ട്. കുട്ടികളിലെ കോവിഡ് വ്യാപനം കഴിഞ്ഞ മേയ് മാസത്തിനു ശേഷം ആദ്യമായാണു സംസ്ഥാനത്തു 10,000 കടക്കുന്നത്. എന്നാൽ കുട്ടികളിൽ രോഗത്തിന്റെ തീവ്രതയും ലക്ഷണങ്ങളും കുറവാണെന്നാണു ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.