ഐപിഎല്‍ 2022ന് ഇന്ത്യ വേദി, സ്ഥിരീകരിച്ച് വാർത്താ ഏജന്‍സി; ഒപ്പം ആരാധകർക്ക് നിരാശയും

0
269

മുംബൈ: കൊവിഡ് (Covid-19) പ്രസിസന്ധികള്‍ക്കിടെ ഐപിഎല്‍ 2022 (IPL 2022) സീസണ്‍ ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് റിപ്പോർട്ട്. ബിസിസിഐയുടെ (BCCI) ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജന്‍സിയായ എഎന്‍ഐയാണ് (ANI) ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മുംബൈയിലായിരിക്കും മത്സരങ്ങളെന്നും കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നും ആവശ്യമെങ്കില്‍ പുനെയെയും വേദിയായി ഉള്‍പ്പെടുത്തുമെന്നും റിപ്പോർട്ടില്‍ പറയുന്നു.

ഐപിഎല്‍ വേദിയായി ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയേയും പരിഗണിക്കുന്നു എന്ന റിപ്പോർട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. വരും സീസണ്‍ മാർച്ച് 27നാരംഭിക്കാന്‍ ബിസിസിഐ ആലോചക്കുന്നതായി അല്‍പം മുമ്പ് പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്ബസ് റിപ്പോർട്ട് ചെയ്തിരുന്നു. മുന്‍ നിശ്ചയിച്ചതിന് ഒരാഴ്ച മുമ്പാണിത്. ഐപിഎല്‍ ഉടമകളുമായി പുരോഗമിക്കുന്ന യോഗത്തില്‍ ഇക്കാര്യം ചർച്ചയ്ക്ക് വന്നതായും ക്രിക്ബസ് റിപ്പോർട്ട് ചെയ്തു.

താരലേലത്തിന് ശ്രീശാന്തും 

മെഗാ ലേലത്തില്‍ ആകെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 1214 കളിക്കാരാണെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഇതില്‍ 896 പേര്‍ ഇന്ത്യന്‍ താരങ്ങളും 318 പേര്‍ വിദേശ കളിക്കാരുമാണ്. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളിലെ 41 താരങ്ങളും ലേലത്തിനു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിഎല്ലിന്‍റെ ആകർഷണമായിരുന്ന വെറ്ററന്‍ താരം ക്രിസ് ഗെയ്ല്‍ ഇത്തവണ ഐപിഎല്ലിനില്ല. ഫെബ്രുവരി 12നാണ് മെഗാ താരലേലം നടക്കുക.

ഐപിഎല്‍ മെഗാതാരലേലത്തില്‍ മലയാളി പേസർ എസ് ശ്രീശാന്തും പേര് രജിസ്റ്റര്‍ ചെയ്തു. 2013ലാണ് ശ്രീശാന്ത് അവസാനമായി ഐപിഎല്‍ കളിച്ചത്. രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്ന താരം എന്നാല്‍ ആ സീസണില്‍ സ്‌പോട്ട് ഫിക്‌സിംഗ് വിവാദത്തില്‍ കുടുങ്ങി. പിന്നാലെ ബിസിസിഐ ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തി. പിന്നീട് നിയമ പോരാട്ടത്തിന് ശേഷം 2020ലാണ് അദ്ദേഹത്തിന് നീതി ലഭിച്ചത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലിലും ശ്രീശാന്ത് പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ചുരുക്കപട്ടിക തയ്യാറാക്കിയപ്പോള്‍ പേര് വെട്ടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here