ഉപ്പള കൈക്കമ്പ വെടിവെപ്പ് കേസിലെ പ്രതി ഒന്നരവര്‍ഷത്തിന് ശേഷം അറസ്റ്റില്‍

0
374

ഉപ്പള: കൈക്കമ്പയില്‍ ഒന്നരവര്‍ഷം മുമ്പുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പളയിലെ അമീര്‍ എന്ന കിട്ടുഅമ്മി(47)യെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നരവര്‍ഷംമുമ്പ് രാത്രി എട്ടുമണിക്ക് കൈക്കമ്പ ദേശീയപാതയില്‍ വെച്ചാണ് രണ്ടുസംഘങ്ങള്‍ തമ്മില്‍ നേര്‍ക്കുനേര്‍ തലങ്ങും വിലങ്ങും വെടിവെപ്പ് നടത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ പ്രതികളില്‍ ഒരാളായ അമീര്‍ ഒളിവില്‍ പോവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here