ആർഎസ്എസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം; കനത്ത ജാ​ഗ്രത; മുഴുവൻ പൊലീസും ഡ്യൂട്ടിയിൽ

0
311

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ പൊലീസുകാരും ഇന്ന് ഡ്യൂട്ടിക്കെത്താൻ നിർദേശം. ആലപ്പുഴ രൺജിത് വധത്തിന്റെ പശ്ചാത്തലത്തിൽ മതഭീകരതെക്കിരെ എന്ന മുദ്രാവാക്യവുമായി ആർഎസ്എസ് ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്താനിരിക്കെയാണ് പൊലീസിന്റെ സുരക്ഷ ക്രമീകരണം.

ഓരോ സ്റ്റേഷൻ പരിധിയിലും വീഡിയോ ചിത്രീകരണത്തിനുളള സംവിധാനമൊരുക്കാനും നിർദേശമുണ്ട്. പ്രകടനക്കാർ എത്തുന്ന വാഹന റൂട്ടുകൾ ഉൾപ്പെടെ നിരീക്ഷിക്കാനും SHO മാർക്ക് നിർദേശം നൽകി. ഒരു തരത്തിലുളള സംഘർഷവും ഉണ്ടാകാനുളള സാഹചര്യമൊരുക്കരുതെന്ന് ഡിജിപി
പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.

താലൂക്കുകൾ കേന്ദ്രീകരിച്ചാണ് ആർ എസ് എസിന്റെ പ്രതിഷേധ പ്രകടനം.പൊതുയോഗങ്ങളില്ലാതെയാണ് പരിപാടി.ഭീകരതയെ സംസ്ഥാന സർക്കാരും പൊലീസും പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ആക്ഷേപം.

ആലപ്പുഴ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആർ എസ് എസ് , എസ് ഡി പി ഐ വിഭാ​ഗങ്ങൾക്കിടയിൽ പ്രതിഷേധങ്ങളുണ്ടാകാനിടയുള്ള സാഹചര്യം കണക്കിലെടുത്ത് പൊലീസിന് നേരത്തെ ജാഗ്രതാ നിർദേശം നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here