ഹരിദ്വാറില്‍ മുസ്ലിംകള്‍ക്കെതിരായ വിദ്വേഷ പ്രസംഗം: വസീം റിസ്‌വി എന്ന ജിതേന്ദ്ര ത്യാഗി അറസ്റ്റില്‍

0
297

ഹരിദ്വാര്‍: ഹരിദ്വാറില്‍ മുസ്ലിംകള്‍ക്കെതിരായ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ജിതേന്ദ്ര ത്യാഗി എന്ന വസീം റിസ്‌വി അറസ്റ്റില്‍. യു.പി ഷിയാ വഖഫ് ബോര്‍ഡ് മുന്‍ മേധാവിയായ വസീം റിസ്‌വി മതംമാറി ജിതേന്ദ്ര ത്യാഗി എന്ന പേര് സ്വീകരിക്കുകയായിരുന്നു.
2021 ഡിസംബറിലാണ് ഹരിദ്വാറില്‍ മൂന്ന് ദിവസം സമ്മേളനം സംഘടിപ്പിച്ചത്. ഇതിലാണ് ന്യൂനപക്ഷങ്ങളെ കൊല്ലാനും മതകേന്ദ്രങ്ങള്‍ ആക്രമിക്കാനും തീവ്രഹിന്ദുത്വവാദികള്‍ ആഹ്വാനം ചെയ്തത്. സംഭവത്തില്‍ റിസ്‌വിക്ക് പുറമേ ദസ്ന ക്ഷേത്രത്തിലെ പൂജാരി യതി നരസിംഹാനന്ദ്, ഹിന്ദു മഹാസഭ ജനറല്‍ സെക്രട്ടറി അന്നപൂര്‍ണ, സിന്ധു സാഗര്‍, ധരംദാസ്, പരമാനന്ദ, ആനന്ദ് സ്വരൂപ്, അശ്വിനി ഉപാധ്യായ, സുരേഷ് ചഹ്വാന്‍ തുടങ്ങി 10 പേര്‍ക്കെതിരേയാണ് ജ്വാലപൂര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ചയാണ് വസീം റിസ്‌വി എന്ന ജിതേന്ദ്ര നാരായണ്‍ ത്യാഗിയെ പൊലിസ് അറസ്റ്റ് ചെയ്തത്.

ഹരിദ്വാറില്‍ ഡിസംബര്‍ 17 മുതല്‍ 19വരെ വിവാദ ഹിന്ദുത്വ നേതാവ് യതി നരസിംഹാനന്ദാണ് സമ്മേളനം സംഘടിപ്പിച്ചത്. സംഭവം വിവാദമായതോടെ ഹരിദ്വാര്‍ പൊലിസ് മതവിദ്വേഷം പ്രചരിപ്പിച്ചതിന് വസീം റിസ്‌വി എന്ന ജിതേന്ദ്ര നാരായണ്‍ ത്യാഗിക്കും മറ്റുള്ളവര്‍ക്കുമെതിരെ കേസെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here