രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിൻ്റെ ശക്തി കുറഞ്ഞതായി കേന്ദ്രത്തിൻ്റെ വിലയിരുത്തൽ

0
179

രാജ്യത്ത് കോവിഡ് മൂന്നാംതരംഗത്തിൻ്റെ ശക്തികുറഞ്ഞതായി കേന്ദ്രത്തിൻ്റെ വിലയിരുത്തൽ. പ്രതിദിനം നാല് ലക്ഷത്തിലധികം കേസുകൾ പ്രതീക്ഷിച്ചിരുന്നെങ്കിലും മൂന്ന് ലക്ഷത്തിൽ താഴെ കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. എഴുപത് ശതമാനത്തിലധികം പേർക്കും വാക്സിൻ നൽകാനായത് രോഗതീവ്രത കുറച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഫെബ്രുവരി പകുതിയോടെ അർഹരായ മുഴുവനാളുകൾക്കും വാക്സിനേഷൻ നൽകി തീർക്കാനാണ് ശ്രമം. കൗമാരക്കാർക്കിടയിലുള്ള വാക്സിനേഷനും വേഗത്തിൽ പൂർത്തിയാക്കും. കോവീഷീൽഡിനും കോവാക്സിനും പൂർണ വാണിജ്യ അനുമതി ഉടൻ നൽകിയേക്കും. വിപണിയിൽ ലഭ്യമാകുന്നതിനുള്ള വിലനിശ്ചയം മാത്രമാണിനി ഉള്ളത്.

അതേസമയം ഇന്നലെ(26-01-2022 ) മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത് 2,85,914പേര്‍ക്കായിരുന്നു. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 22,23,018 ആയി ഉയർന്നു. രാജ്യത്തെ ആകെ രോഗബാധിതരുടെ 5.55% ശതമാനമാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,99,073 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,73,70,971 ആയി. ദേശീയ രോഗമുക്തി നിരക്ക് 93.23 % ആണ്.

അതേസമയം കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം ചേരും. രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. സ്കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ ഉന്നതതല യോഗവും ഓണ്‍ലൈനായി ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here