ക്ഷമ നശിച്ച് ഗോള്‍ കീപ്പര്‍; ഫുട്‌ബോള്‍ ചരിത്രത്തിലെ ദൈര്‍ഘ്യം കൂടിയ പെനാല്‍റ്റി കിക്ക്! വീഡിയോ വൈറല്‍

0
391

ഫുട്‌ബോള്‍ കളിയിലെ ഉദ്വേഗം വര്‍ധിപ്പിക്കുന്ന നിമിഷങ്ങളാണ് പെനാല്‍റ്റി കിക്കുകള്‍. കിക്കെടുക്കാന്‍ എത്തുന്ന താരങ്ങള്‍ ഗോള്‍ കീപ്പറെയും എതിര്‍ ടീമില്‍ കളിക്കുന്നവരെയും കബളിപ്പിക്കാന്‍ പല തന്ത്രങ്ങളും പയറ്റുന്നത് നമ്മള്‍ കണ്ടിട്ടുമുണ്ട്. ചിലര്‍ ഇതിനായി ഏതറ്റം വരെ പോകുകയും ചെയ്യും.

നൂതനതന്ത്രങ്ങളിലൂടെ ആശയക്കുഴപ്പം സൃഷ്ടിച്ച് അതിമനോഹരമായി ഗോളുകള്‍ നേടിയ സൂപ്പര്‍ താരങ്ങളും അനവധിയുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ (video) ആണ് ഫുട്ബോള്‍ ലോകത്തെ ഇപ്പോഴത്തെ സംസാരവിഷയം.

ജാപ്പനീസ് സ്‌കൂള്‍ മത്സരത്തിലാണ് അതിമനോഹരമായ ഈ ഗോള്‍ പിറന്നത്. ഒരുപക്ഷെ പെനാല്‍റ്റി ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും എന്നാല്‍ ഏറ്റവും വേഗം കുറഞ്ഞ റണ്ണ് അപ്പ് ചെയ്ത പെനാല്‍റ്റിയും ഈ കിക്ക് ആയിരിക്കും. ജപ്പാന്‍ ഹൈസ്‌കൂള്‍ ടൂര്‍ണമെന്റില്‍ റിയുത്സു കെയ്സായി ഒഗാഷിയും കിന്ഡായി വകയാമയും തമ്മിലുള്ള മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. നിശ്ചിതസമയത്ത് മത്സരം 1-1ന് അവസാനിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

റിയുത്സുവില്‍ നിന്നുള്ള ഒരു കളിക്കാരന്‍ തന്റെ സ്‌പോട്ട് കിക്ക് എടുക്കാന്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ വിചിത്രമായത്. രണ്ടാമത്തെ കിക്കാണ് ഇയാള്‍ എടുത്തത്. റഫറി വിസില്‍ മുഴക്കിയ ശേഷം കിക്കെടുക്കാന്‍ എടുത്ത സമയം 45 സെക്കന്റാണ്. വളരെ പതുക്കെ ചുവടുകള്‍ വച്ചാണ് ഇയാള്‍ കിക്കെടുത്തത്. എന്നാല്‍ ഇയാളുടെ കിക്ക് ലക്ഷ്യത്തിലെത്തുകയും ചെയ്തു. വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തുവന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here